Friday, February 27, 2009

താജ്‌ മഹല്‍


കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് എന്‍റെ കമ്പനി യില്‍ നിന്ന് ഒരു residential ട്രെയിനിംഗ് കോഴ്സ് ഡല്‍ഹിയില്‍ വെച്ച് നടന്നു . ഒന്നര മാസം ഞാന്‍ അവിടെ ഉണ്ടായിരുന്നു . ട്രെയിനിംഗ് ന്റെ ഇടയില്‍ ഒരു വീക്ക്‌ എന്ഡ് ഞങ്ങളെ അവര്‍ ടാജ്മഹല് കാണിക്കാന്‍ കൊണ്ടുപോയിരുന്നു . ഇന്ത്യന്‍ ജനതയുടെ മുഴുവന്‍ പ്രണയ സ്വപ്നങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന താജ് അന്ന് ഞാന്‍ ആദ്യമായി കണ്ടപ്പോള്‍ കൂടെ എന്‍റെ ഭര്‍ത്താവ് ഇല്ലെല്ലോ എന്ന സന്ങടം ഉണ്ടായിരുന്നു. അതിനു ശേഷം പിന്നെ എന്‍റെ ശ്രമം മുഴുവനും ഞങ്ങള്‍ ഒന്നിച്ചു താജ് കാണാനുള്ള യാത്ര നടത്തണം എന്നതായിരുന്നു . അങ്ങനെ കഴിഞ്ഞ ക്രിസ്മസ് അവധിക്കു കുട്ടികളെയും കൂട്ടി ഞങ്ങള്‍ പുറപ്പെട്ടു .

ഡല്‍ഹി , ജയപുര്‍ ‍ , ആഗ്ര ഒക്കെ ഉള്‍പ്പെടുന്ന ഒരു ട്രിപ്പ്‌ ആയിരുന്നു അത് . ഡല്‍ഹിയിലെ പ്രശസ്തമായ ടൂര്‍ operators ആയ പണിക്കര്‍ ട്രാവെല്‍സ്‌ ഇല്‍ ആണ് ഞങ്ങള്‍ പോയത് . താജ് മഹല്‍ കാണാനുള്ള ആകാംഷയില്‍ കുട്ടികളും ഭര്‍ത്താവും ഒക്കെ thrilled ആയിരിക്കുകയാണ് . ആഗ്ര ഫോര്ടില്‍ വെച്ച് കാണുമ്പോള്‍ തന്നെ താജിന് ഭയങ്കര ഒരു പ്രൌഡി ആണ്.

സെക്യൂരിറ്റി ചെക്കിംഗ് ന്‍റെ ഭാഗമായിട്ട് ഒന്നും തന്നെ അകത്തേക്ക് കടത്തി വിടുന്നില്ല . ആകെ കൈയ്യില്‍ വെക്കാവുന്നത് ഒരു ചെറിയ പേഴ്സ് മാത്രം. ബസ്സില്‍ പൈസ വെച്ചിട്ട് പോകുന്നത് സുരക്ഷിതമല്ല എന്നോര്‍ത്തിട്ട് ഞങ്ങള്‍ കൈയ്യിലുള്ള കാശ് മുഴുവന്‍ എന്‍റെ ഒരു ചെറിയ പേര്‍സില്‍ ആക്കി. ഏതാണ്ട് 22000 രൂപയോളം വരും. ഒരാഴ്ച ഡല്‍ഹിയിലെ ഷോപ്പിങ്ങ് നും , താമസചിലവിനും , ഭക്ഷണത്തിനും ഒക്കെയായിട്ട് liquid ക്യാഷ് എടുത്തു വെച്ചതാണ്.

അന്ന് ഒരു ശനി ആഴ്ചയായിരുന്നു . താജ്‌ മഹല്‍ കാണാന്‍ ഭയങ്കര തിരക്ക്. കച്ചവടക്കാരുടെ ശല്യം ധാരാളം . ഓരോ സാധനങ്ങള്‍ വാങ്ങാന്‍ നിര്‍ബന്ധിച്ചു കൊണ്ട് നമ്മളെ തോണ്ടി കൊണ്ടേ ഇരിക്കും . ഇവിടെ കാണുന്നത് പോലെ തന്നെ. ഭാഷ മാത്രം വ്യത്യാസം . കൂടുതലും കുട്ടികള്‍ ആണ്. ഇന്ത്യയുടെ മറ്റൊരു മുഖം. que വില്‍ നിന്ന് തന്നെ ആളുകള്‍ ഓരോന്ന് വാങ്ങി കഴിക്കുന്നു . തണുപ്പ് കാലം ആയതു കൊണ്ട് നിറയെ പൊടി പറക്കുന്നു. കൃത്യം ഒന്നര മണിക്കൂര്‍ കാത്തു നിന്ന് അവസാനം മെയിന്‍ ഗേറ്റ് കടന്നപ്പോള്‍ അത്രയും നേരം നിന്നതിന്റെ വിഷമം ഒക്കെ ഒരു നിമിഷം കൊണ്ട് മാറി . എത്ര കണ്ടാലും മതി വരാത്ത ഒരു സംഭവം കണ്മുന്‍പില്‍ !!


കൂടെ ഞങ്ങളുടെ ഗ്രൂപ്പില്‍ തന്നെ ഉള്ള ആളുകള്‍ ഉണ്ട് . മിക്കവാറും സൌത്ത് ഇന്ത്യന്‍സ് തന്നെ. ടാജിന്റെ ചുറ്റും ഒരു ഓട്ട പ്രദക്ഷിണം വെച്ച് . പിന്നെ വീണ്ടും കാത്തു നിന്ന് അകത്തു കയറി. എന്താ ഒരു തിരക്ക്. പിന്നെ കുറച്ചു നേരം യമുന നോക്കി നിന്നു. മുന്‍പിലെ പുല്‍ത്തകിടിയില്‍ കുറച്ചു നേരം ഇരുന്നു . സമയം പോയത് അറിഞ്ഞില്ല .പുള്ളിക്കാരന്‍ തിരക്ക് പിടിച്ചു ഫോട്ടോ എടുക്കുകയാണ് .


കണ്ടുകണ്ടിരിക്കുമ്പോള്‍ സൌന്ദര്യം കൂടി കൊണ്ട് ഇരിക്കുന്ന ഒരു അല്‍ഭുതം തന്നെ ഈ സൃഷ്ടി . എത്ര proportion il ആണ് അതുണ്ടാക്കിയിരിക്കുന്നത് . നീളവും വീതിയും എല്ലാം തുല്യമായ ഒരു squaril ആണ് താജ് പണിതിരിക്കുന്നത് . പക്ഷെ നമ്മള്‍ നോക്കുമ്പോള്‍ നാലു തൂണുകളില്‍ പുറകിലുള്ള രണ്ടെണ്ണം ചെരുതായിട്ടെ തോന്നു . തൂണുകള്‍ ഏകദേശം നിരന്നു നില്‍ക്കുന്നതയിട്ടു തോന്നും . അത് ഒരു വിസ്മയം തന്നെ.


6 മണിക്ക് ഞങ്ങളോട് തിരികെ വണ്ടിയില്‍ കയറാനാണ് പറഞ്ഞത് . സമയം നോക്കിയപ്പോ 6.30. പിന്നെ തിരക്ക് പിടിച്ചു ഒരു ഓട്ടമായിരുന്നു . ഭര്‍ത്താവു മുന്നേ , തൊട്ടു പിറകെ മോന്‍, അതിനും പിന്നെ ഞാനും മോളും . എന്റെ ഒരു കൈയ്യില്‍ മോളുടെ കൈ , മറ്റേ കൈയ്യില്‍ പേഴ്സ് വെച്ചിരുന്നു . ഓടുന്ന ഓട്ടത്തില്‍ പെട്ടെന്ന് മുന്‍പേ നടന്നിരുന്ന ഞങ്ങളുടെ തന്നെ ഗ്രൂപ്പില്‍ ഉള്ള ഒരു സ്ത്രീയുടെ കാല്‍ തട്ടി അവര്‍ വീഴാന്‍ പോയി. പുറകെ ഉണ്ടായിരുന്ന ഞാന്‍ അവര്‍ വീഴാതിരിക്കാന്‍ അവരെ താങ്ങി .അവര്‍ വീണില്ല ..പക്ഷെ എന്റെ പേഴ്സ് വീണു !! ഞങ്ങള്‍ ആരും അത് അറിഞ്ഞില്ല. വീണ്ടും മുന്നോട്ടു ഓട്ടം തുടര്‍ന്നു.


പെട്ടെന്ന് ഒരു ബഹളം കേട്ട് ഞങ്ങള്‍ തിരിഞ്ഞു നോക്കുമ്പൊ അവിടെ കച്ചവടം നടത്തിയിരുന്ന കൊച്ചു പിള്ളേര്‍ ഒരു കൂട്ടം മുഴുവന്‍ 'മേം സാബ് ..' എന്ന് ഉറക്കെ വിളിച്ചു കൊണ്ട് ഞങ്ങളുടെ പിറകെ വരുകയാണ് . അവരുടെ കൈയ്യില്‍ എന്‍റെ പേഴ്സ്. അവര്‍ നിര്‍ബന്ധപൂര്‍വ്വം ആ പേഴ്സ് വീഴാന്‍ പോയ സ്ത്രീയെ ഏല്‍പ്പിക്കുകയാണ് . ഞാന്‍ ഒരു നിമിഷം മരവിച്ചു നിന്നു പോയി. പേഴ്സ് കണ്ടപ്പോഴാണ് അത് കൈയ്യില്‍ ഇല്ല എന്ന വിവരം ഞാന്‍ അരിഞ്ഞത് . മിണ്ടാതെ പേഴ്സ് വാങ്ങി .ബഹളം കണ്ടു ഭര്‍ത്താവു തിരിഞ്ഞു നോക്കി..എന്താ എന്താ എന്ന് ചോദിച്ചു . അപ്പൊ ആ സ്ത്രീ പറഞ്ഞു..ഏയ് , ഒന്നുമില്ല. അവര്‍ക്ക് കാര്യം പിടി കിട്ടി..പേഴ്സ് പോയത് അറിഞ്ഞാല്‍ എനിക്ക് ചീത്ത കിട്ടും എന്ന് മനസ്സിലാക്കി അവര്‍ പറഞ്ഞു.''അത് എന്ന തപ്പ് സാര്‍..” കൂടുതല്‍ ക്രോസ് വിസ്താരത്തിന് നില്‍ക്കാതെ പുള്ളിക്കാരന്‍ മുന്നോട്ട്ടു നടന്നു . പുള്ളിക്ക് മനസ്സിലായത് പേഴ്സ് താഴെ വീഴാന്‍ പോയി എന്ന് മാത്രമാണ് . കുട്ടികള്‍ രണ്ടു പേര്‍ക്കും മനസ്സിലായി . പക്ഷെ ആരും ഒന്നും പറഞ്ഞില്ല .


ഒരു നിമിഷത്തേക്ക് ഞാന്‍ ഈശ്വരനെ വിളിച്ചു പോയി. പേഴ്സ് ആ കുട്ടികള്‍ കണ്ടെടുത്തു തന്നില്ല എങ്കില്‍ ഉള്ള അവസ്ഥ . പൈസ പോയതിനെക്കാളും എനിക്ക് കിട്ടെണ്ടി വരുന്ന ചീത്ത . 'പണ്ടേ നിനക്ക് ശ്രദ്ധ ഇല്ല.'.എന്ന സ്റ്റൈലില്‍ തുടങ്ങും . പിന്നെ ട്രിപ്പ്‌ മുഴുവനും , തിരിച്ചു വന്നാലും കൊറേ നാള്‍ കൂടെ ഞങ്ങളുടെ രണ്ടു പെരുടേം വ്യസനം മാറില്ല . എത്ര പറഞ്ഞാലും തീരാത്ത ഒരു സങ്ങടം ആയി പോയേനെ അത് . ട്രിപ്പിന്റെ എല്ലാ സന്തോഷവും കളഞ്ഞേനെ . പിന്നെ ഒരു ATM കണ്ടു പിടിക്കാന്‍ ഉള്ള ഓട്ടം നടത്തണം . പുള്ളിക്കാരന്റെ പഴ്സില്‍ ആകെ ഒരു 1500 രൂപ എങ്ങാന്‍ കാണുകയുള്ളൂ . വല്ലാത്ത ഒരു വിഷമത്തില്‍ പെട്ടേനെ ഞങ്ങള്‍.


സത്യമായിട്ടും ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നു ..അന്ന് ആ നേരത്ത് ഈശ്വരന്റെ അധൃശ്സ്യമായ കരങ്ങള്‍ എന്നെ സ്പര്ശിച്ചതായിട്ടു . എത്ര ദൂരെ ആയാലും നമ്മളെ ഒരിക്കലും ഒറ്റപ്പെടുതാത്ത ആ സ്നേഹം അതിശയം തന്നെ. ആ സ്നേഹത്തിന്റെ മുന്നില്‍ എന്‍റെ കണ്ണുകള്‍ ഇപ്പോഴും നിറഞ്ഞു പോകുന്നു. ഇത്തവണത്തെ താജ് മഹല്‍ കണ്ട ഓര്‍മയുടെ കൂടെ ഈ അനുഭവം മാറ്റി നിര്‍ത്താന്‍ പറ്റുന്നില്ല . വീണ്ടും ചെറിയ ചെറിയ വലിയ വലിയ കാര്യങ്ങള്‍ !!!












8 comments:

വീകെ said...

ആ പേഴ്സ് കണ്ടെടുത്ത് പിന്നാലെ ഓടിവന്ന് കൊണ്ടുത്തന്ന കുട്ടികൾക്ക് ഒന്നും കൊടുത്തില്ലെ..? ഒരു കൂട്ടം കുട്ടികൾ ഉള്ളതുകൊണ്ട് മടിച്ചതാണൊ....?

അവർക്ക് എന്തെങ്കിലും കൊടുത്തിരുന്നെങ്കിൽ ചേച്ചിയുടെ സന്തോഷം ഇരട്ടിച്ചേനെ...

സത്യസന്ധതക്ക് അവർക്കും അതു പ്രയോജനമായേനെ...

raadha said...

@ v.k :) അനിയന്‍ ചിന്തിച്ചത് പോലെ തന്നെ അവര്‍ക്ക് എന്തെങ്ങിലും ചെയ്യണം എന്ന് എനിക്ക് ഉണ്ടായിരുന്നു. പക്ഷെ അത് ഒരു കൂട്ടം കുട്ടികള്‍ ആയിരുന്നു..അങ്ങനെ എന്തെങ്ങിലും ഞാന്‍ അവിടെ ചെയ്യാന്‍ ശ്രമിച്ചാല്‍ അത് ഒരു scene ആയി മാറിയേനെ. അത് കൊണ്ട് മടിച്ചതാണ്‌. നാട്ടിലായിരുന്നെങ്ങില്‍ തീര്‍ച്ചയായും ഞാന്‍ ഒന്നും ചെയ്യാതെ പോരുമായിരുന്നില്ല..!!

നിറങ്ങള്‍..colors said...

shariyaa ...samadhanam ..aanu aadhyam vendath sneha saoudhathinte munnilethaan..

aa kuttikalkku nanni parayaam ..sathyasandathaykku samadhanathinum ..

മുസാഫിര്‍ said...

അങ്ങിനെയാണ് അത്ഭുതങ്ങളില്‍ വിശ്വസിച്ച് തുടങ്ങിയത് അല്ലെ ?

raadha said...

@നിറങ്ങള്‍...:) അതെ എന്നെ സങ്ങടപ്പെടുതിയിരുന്നെങ്ങില്‍ എന്നും താജിനെ ഓര്‍ക്കുമ്പോള്‍ ഒരു വേദന കൂടി ഉണ്ടായേനെ..ഇതിപ്പോ ഒരു പാട് ആശ്വാസം തന്നു ആ സംഭവം...സമാധാനം ആണെല്ലോ എല്ലാറ്റിനും വലുത്...നിന്നെ ഈ യിടെ കാണാനേ ഇല്ലെല്ലോ?

@മുസാഫിര്‍ :) അത്ഭുതങ്ങളില്‍ വിശ്വസിക്കാന്‍ ഇത് മാത്രം അല്ല മുസാഫിര്‍..ഒരു പാട് കാര്യങ്ങള്‍ ഉണ്ട്..എന്റെ ജീവിതം തന്നെ ഒത്തിരി അത്ഭുതങ്ങളില്‍ കൂടെ ആണ് കടന്നു പോവുന്നത്..അടുത്ത പോസ്റ്റ് കാണുക. :)

ശ്രീ said...

എന്തായാലും പേഴ്സ് തിരികെ കിട്ടിയല്ലോ... ഭാഗ്യം! വീകെ മാഷ് പറഞ്ഞതു പോലെ ആ കുട്ടികള്‍ക്ക് എന്തെങ്കിലും കൊടുക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ അത് അവര്‍ക്ക് ഒരു പ്രചോദനമായേനെ.

തോന്ന്യവാസങ്ങള്‍ said...

ഇപ്പോഴെങ്കിലും പഴ്സ് എങ്ങനെയാണ് സൂക്ഷിക്കേണ്ടതെന്ന് മനസിലാക്കി എന്നു വിശ്വസിക്കുന്നു

raadha said...

@ശ്രീ :) അപ്പോഴത്തെ സാഹചര്യം അങ്ങനത്തെ ആയിരുന്നു ശ്രീ. ഞങ്ങള്‍ കൂടെ നടന്നു വരാത്തതില്‍ അക്ഷമനായിട്ടു നില്‍ക്കുക ആയിരുന്നു നമ്മുടെ ആള്‍. പേഴ്സ് പോയതും കിട്ടിയതും ഞാന്‍ അപ്പോള്‍ അറിയിക്കാന്‍ പറ്റാത്ത ഒരു സാഹചര്യം ആയിരുന്നു. എന്റെ സ്ഥാനത്ത് ഒരു ആണിനാണ് ഇങ്ങനെ സംഭവിച്ചത് എങ്കില്‍ ഭാര്യയെ പേടിക്കാതെ ആ കുട്ടികള്‍ക്ക് എന്തെങ്ങിലും കൊടുക്കാമായിരുന്നു!!

@തോന്ന്യവാസങ്ങള്‍ :) ഹി ഹി ... അങ്ങനെ സമാധാനിക്കാന്‍ വരട്ടെ. ഞാന്‍ കൊണ്ടാലും പഠിക്കാത്ത കൂട്ടത്തില്‍ ആണ്എന്റ അനുഭവത്തില്‍ നിന്ന് നിങ്ങള്‍ക്കൊക്കെ വേണമെങ്കില്‍ പഠിക്കാം !!