Saturday, January 31, 2009

നക്ഷത്ര ഫലം

ഒന്നും തന്നെ തലയില്‍ വരുന്നില്ല ബ്ലോഗാന്‍ ... അപ്പൊ തോന്നി എനിക്ക് ഇ മെയില് ആയിട്ട് വന്ന നക്ഷത്ര ഫലം ഇവിടെ കൊടുത്താലോ എന്ന്.. വായിച്ചു നോക്ക്..നിങ്ങളെ നക്ഷത്രങ്ങള്‍ ചതിക്കുമോ ഈ വര്ഷം എന്ന് കണ്ടെത്താം.... ഇനി അഥവാ ചതിച്ചാലും ഞാന്‍ ഉത്തരവാദി അല്ല.. ഇതിലെ ഒരു വരി പോലും എന്റേത് അല്ല...മുഴുവന്‍ കടപ്പാടും ഇതിന്റെ രചയിതാവിന്..

നക്ഷത്ര ഫലം
പുതു വര്ഷം പ്രമാണിച്ച് തയ്യാറാക്കിയതാണ് ഈ നക്ഷത്ര ഫലം. മിക്കവാറും ശരി ആകാനാണ് സാധ്യത. പിന്നെ നക്ഷത്രങ്ങളുടെ കൈയ്യിലിരുപ്പും ശരി ആകണം.

അശ്വതി: ഈ നാളുകാര്‍ക്ക് ഈ വര്ഷം 365 ദിവസങ്ങള്‍ ആയി അനുഭവപ്പെട്ടെക്കും . പ്രതീക്ഷിച്ചതില്‍ ചില കാര്യങ്ങള്‍ നടക്കാനുള്ള സാധ്യത കാണുന്നുണ്ട്. ഉദ്യോഗസ്ഥര്‍ക്ക് മാസാവസാനം ശമ്പളം കിട്ടും. ഡി എ യില്‍ ഉള്ള വര്‍ധന കുടുംബത്തില്‍ സമാധാനം ഉണ്ടാക്കും. ബസില്‍ കയറുമ്പോള്‍ ശ്രദ്ധിക്കണം. പിടി വിട്ടാല്‍ താഴെ വീഴും.


ഭരണി : ചിലര്‍ ഇതിനെ ഭരണത്തിന്റെ സ്ത്രീ ലിംഗം ആയി കരുതുന്നു. ഈ നാളില്‍ ജനിച്ചവര്‍ക്കു ഉപ്പിലിട്ടതിനോട് വാസന കൂടുതല്‍ ആയിരിക്കും. പ്രായമായവര്‍ക്ക് രക്ത സമ്മര്‍ദത്തിന്റെ സാധ്യത കാണുന്നു. വീട് വയ്ക്കും. വായ്‌പ എടുക്കും. വാടകയില്‍ കുടിശ്ശിക വരുത്തും.

കാര്‍ത്തിക: ഈ നാളില്‍ ജനിച്ചവര്‍ക്കു ചില ദിവസങ്ങളില്‍ 24 മണിക്കൂര്‍ ഉണ്ടെന്നു തോന്നും. ദീര്‍ഗയാത്ര ചെയ്യും. തീവണ്ടിയില്‍ ബെര്‍ത്ത് കിട്ടില്ല. അപരിചിതരോട് അടുക്കും. അതിലൊരാളെ വിവാഹം കഴിക്കും. അതിന് ശേഷം ആയിരിക്കും പ്രസവം.


രോഹിണി : ഭര്‍തൃ വീട്ടുകാരുമായി വഴക്കിനു സാധ്യത. അമ്മായി അമ്മയെ ഉലക്കക്ക് അടിച്ച കേസില്‍ ജാമ്യം കിട്ടും. കരമടച്ച രസീത് കരുതി വെക്കുന്നത് നല്ലതാണു. പുത്രാ ലബ്ദി ഉണ്ടാകും. പിതൃത്വത്തെ ചൊല്ലി തര്‍ക്കത്തിന് സാധ്യത.

മകയിരം : രാത്രി ഇരുട്ടായി തോന്നും.സ്ഥലം മാറ്റത്തിന് സാധ്യത. മേലുദ്യോഗസ്ഥന്റെ കുട്ടിയെ കളിപ്പിച്ചു സ്ഥലം മാറ്റം രദ്ധക്കാനുള്ള സാധ്യതയും തെളിയുന്നുണ്ട്. കുട്ടിയുടെ നക്ഷത്രം ചോതി ആണെന്ഗില്‍ രക്ഷപ്പെടും. പച്ചക്കറി കൂടുതല്‍ കഴിക്കണം. മൂലക്കുരു ഉണ്ടാകും.

തിരുവാതിര: ധനം സംബാധിക്കും. കളവു കേസില്‍ പെടാതെ സൂക്ഷിക്കണം. പോടിയിട്ട നോട്ട് കൈക്കൂലിയായി മേടിക്കരുത്. കുടുംബത്തില്‍ സമാധാനം ഉണ്ടാകും. ഒരു പാടു കാലമായി നടക്കാതിരുന്ന വിവാഹം നടക്കും. കെട്ടുന്നവന്‍ നാടു വിടും.

പുണര്‍തം: ഈ നാളുകാര്‍ക്ക് വേനല്‍ കാലത്ത് ചൂടു കൂടുതല്‍ അനുഭവപ്പെടും. ധാരാളം വെള്ളം കുടിക്കേണ്ടിവരും. ഉദര സംബന്ധമായ രോഗങ്ങള്‍ ഉണ്ടാകും. ഡോക്ടറെ കാണുന്നതായിരിക്കും നല്ലത്. വാഹനം വാങ്ങും. ഓടിക്കാന്‍ ബുദ്ധിമുട്ടുണ്ടാകും.

പൂയം: ഉദ്യോഗ കയറ്റം ഉണ്ടാകും. ഒരു കയറ്റത്തിന് ഒരു ഇറക്കവും ഉണ്ടാകും. നവംബര്‍ ഡിസംബര്‍ മാസങ്ങളില്‍ തൊണ്ടയില്‍ കിച്ച് കിച്ച് ഉണ്ടാകും. കുടുംബ സംബന്ധമായി ദൂര യാത്ര ഉണ്ടാകും. ഭാര്യ തിരിച്ചു പോരും. സീരിയല്‍ കണ്ടു സങ്ങടപ്പെടും.


ആയില്യം: ധീര്ഗ നാളായി മനസ്സില്‍ കൊണ്ടു നടക്കുന്ന ആഗ്രഹം സഫലമാകും. അടുത്ത ബന്ധുക്കളുമായി കലഹിക്കും. അത് മൂലം ഉയര്‍ച്ച ഉണ്ടാകും. ഒരു പശുവിനെ വാങ്ങും. പാല്‍ കുറവായിരിക്കും.

മകം: ഈ നാളുകാര്‍ക്ക് പൊതുവെ നല്ല കാലമാണ്. പക്ഷെ സൂക്ഷിച്ചു നടന്നില്ലെങ്ങില്‍ തട്ടി വീഴും. കാല്‍ ഒടിയാന്‍ സാധ്യത ഉണ്ട്. ഈ നാളുകാരായ മന്കമാര്‍ സൌന്ദര്യ മല്‍സരത്തില്‍ പന്കെടുക്കാന്‍ സാധ്യത ഉണ്ട്. റിയാലിറ്റി ഷോകളില്‍ അവതാരകമാരാകും . ഉച്ചരിക്കുന്നതിനിടയില്‍ ചുണ്ടും പല്ലും കൂട്ടി കടിച്ചു മുറിവുണ്ടാകാന്‍ സാധ്യത ഉണ്ട്.

പൂരം: ഈ വര്ഷം പൊടി പൂരം. പൊടി അധികം ശ്വസിച്ച് ആസ്തമാ ഉണ്ടാകാന്‍ സാധ്യത ഉണ്ട്. ഇന്ഹലെര്‍ കരുതുന്നത് നല്ലതാണ്. കുടുംബ ജീവിതം സ്വസ്ഥം ആയിരിക്കും. വിവാഹ ബന്ധം വേര്‍പെടുത്തും. പരീക്ഷകളില്‍ ഉയര്ന്ന വിജയം നേടും. പിന്നീട് കേസ് ഉണ്ടാകും.

ഉത്രം: ജീവിത വിജയം നേടും. മൂത്രസംബന്ധമായ അസുഗം ഉണ്ടാകും. സ്വത്തിനെ ചൊല്ലി തര്ക്കം ഉണ്ടാകും. കേസില്‍ ഒന്നാം പ്രതി ആകും. രാത്രിയില്‍ എഴുന്നേറ്റു നടക്കുന്ന ശീലം തുടരും. മാന്യതയ്ക്ക് ഇടിവ് സംഭവിക്കുക ഇല്ല. പകലുറക്കം കൂടും.

അത്തം: അപ്രതീക്ഷിത ജീവിത വിജയം ഉണ്ടാവും. അതിന് കുറച്ചു പണച്ചിലവ് ഉണ്ടാകുമെങ്ങിലും മൊത്തം ലാഭം ആയിരിക്കും. കച്ചവടങ്ങള്‍ എല്ലാം ആദയകരമായിരിക്കും . ഇന്‍കം tax കാര്‍ക്ക് പിടിക്കാന്‍ പറ്റുക ഇല്ല. അര്‍ദ്ധ രാത്രി കുട നിവര്‍ത്തും. കമ്പി ഓടിയും. സന്താന ലബ്ധി ഉണ്ടാകും. സിസേറിയന്‍ ആയിരിക്കും.

ചിത്തിര: വീട്ടുകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കും. ഭാര്യയുമായുള്ള ബന്ധം വഷളാവും. മഴയത്ത് ഇറങ്ങി നടന്നാല്‍ ജലദോഷം ഉണ്ടാകും. മൂക്ക് ചീറ്റുന്നത് മക്കള്‍ക്ക്‌ ശല്യം ആകും. മണ്ണെണ്ണ വിളക്ക് കെട്ട് പോകും.കറന്റ് വരാന്‍ വൈകുംപോഴുള്ള അസ്വസ്ഥത തുടരും.

ചോതി: ലെഗനന്ഗല് എഴുതും. പെട്ടെന്ന് പ്രസിദ്ധനാകും. വിര ശല്യം ഉണ്ടാകും. മുടി കൊഴിയും. ധനം സംബാധിക്കും. ചീത്ത കൂട്ടുകെട്ടുകളില്‍ പെടും. ഊരി പോരും. ചെരുപ്പോ, ഉടു തുണിയോ നഷ്ടപ്പെടും. അതും യോഗ്യതയായി മറ്റുള്ളവര്‍ കരുതും. ആട്ടിന്‍ പാലും പൂവന്‍ പഴവും കഴിക്കാം.

വിശാഖം : ഈ നാളുകാര്‍ക്ക് മഞ്ഞു കാലത്ത് കൂടുതല്‍ തണുപ്പ് അനുഭവപ്പെടും. ഉച്ച ഭക്ഷണത്തിന് ശേഷം മയക്കം വരാന്‍ സാധ്യത കാണുന്നു.ഉറക്കത്തില്‍ ഈ നാളുകാര്‍ തീര്ത്തും ശാന്തരായിരിക്കും .മറ്റൊന്നും ചെയ്യാന്‍ സാധ്യത ഇല്ല.ഇടക്കിടക്കു യാത്രകള്‍ വേണ്ടി വരും. അധികവും ഓടോ റിക്ഷയില്‍ ആയിരിക്കും.

അനിഴം: അറിയാത്ത വിഷയത്തില്‍ പണ്ഡിതന്‍ ആകും.നക്ഷത്രം സ്ട്രോങ്ങ്‌ ആയതു കൊണ്ടു പിടിച്ചു നില്ക്കാന്‍ സാധിക്കും. ആരും സംശയിക്കില്ല. മാര്‍ച്ച് ഏപ്രില്‍ മാസങ്ങളില്‍ മുഗ്യ പ്രഭാഷകന്‍ ആകുന്നതിലും നല്ലത് ഉത്ഗാടകാന്‍ ആകുന്നതാണ് നല്ലത്.പിടിക്കപ്പെടുക ഇല്ല.വിവര കേടിനു ആധികാരികത കിട്ടും. ജീവിതം

മെച്ചപ്പെടും.

.തൃക്കേട്ട: ചെണ്ട കൊട്ടില്‍ ശോഭിക്കും. ചിലരെ ചെണ്ട കൊട്ടിച്ചാല്‍ കലാശക്കൊട്ടു വരെ തുടരാം. ഉഷ്ണ കാലത്തു ഈ നക്ഷത്ര കൂറുകാര്‍ക്ക് വിയര്‍പ്പു അധികം ഉണ്ടാകും. രണ്ടു നേരം കുളിക്കുന്നത് സമൂഹത്തിനു നല്ലതാണ്. മൂന്ന് പൊന്നാട കിട്ടാന്‍ സാധ്യത ഉണ്ട്. 55 വയസ്സില്‍ പെന്‍ഷനാകും. penshioners union ന്റെ താലൂക്ക് വൈസ് പ്രസിഡന്റ് ആകും.

മൂലം: എല്ലാത്തിനും ഒരു മൂലമുണ്ടാക്കും എന്നത് ഈ നാളുകാരുടെ ഒരു പ്രത്യേകത ആണ്.കൃഷിയില്‍ കൂടുതല്‍ ശ്രദ്ധിക്കും. അതില്‍ താത്പര്യം കൂടും.നിലം നികത്താനുള്ള ശ്രമം വിഫലം ആകും. സ്ഥലം മാറി വരും തഹസില്‍ദാര്‍ കടുപ്പക്കാരന്‍ ആകും. വീട്ടില്‍ ചീര കൃഷി തുടങ്ങും. അയല്‍ക്കാരന്റെ ആടിനെ തല്ലി ഓടിക്കും.

പൂരാടം: ഈ നാളില്‍ ജനിക്കുന്ന മക്കളുടെ തന്തമാര്‍ക്ക് മരണഭയം കൂടും. അത് കൊണ്ടു ഈ നാളുകാര്‍ ഭാഗ്യവാന്‍ മാര്‍ ആണ്. സ്വത്തുക്കള്‍ നേരത്തെ തന്നെ കൈയ്യില്‍ കിട്ടും. അതിനെ ചൊല്ലി ചില തര്‍ക്കങ്ങള്‍ക്ക് സാധ്യത കാണുന്നു.പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ഇടപെടും. വീട്ടു കരം അടക്കാന്‍ വൈകും.

ഉത്രാടം: ഈ നാളില്‍ ജനിച്ചവര്‍ പൊതുവെ അസ്വസ്തര്‍ ആയിരിക്കും.എപ്പോഴും ഒരു തരം പാച്ചില്‍ ആയിരിക്കും. കായിക രംഗതായിരിക്കും ഇവര്‍ കൂടുതല്‍ ശോഭിക്കുക. ചാട്ടതിന്‍ നെക്കാളും നല്ലത് ഓട്ടമാണ്. ഫിനിഷിങ് പോയിന്റ് കടന്നും ഓടാനുള്ള പ്രവണത ശക്തമായിരിക്കും . തിന്ന ചോറിനു കൂറ് കാണിക്കില്ല. അത് മൂലം ഉയര്‍ച്ച ഉണ്ടാകും.

തിരുവോണം: പൊതുവെ ഭക്ഷണ പ്രിയര്‍ ആയിരിക്കും. അത് മൂലം ഇടക്കിടെ കൊലെസ്ട്രോള്‍ പരിശോദിക്കുന്നത് നല്ലതായിരിക്കും. ദഹനക്കുരവു ഉണ്ടാവും. ഇഞ്ചി കഴിക്കുന്നത് നല്ലതാണ്. വിവാഹ ആലോചനകള്‍ ഉടകും. ആലോചിച്ചാലോചിച്ച് ഉറങ്ങി പോവും.കോഴി കൃഷിയില്‍ വിജയിക്കും.

അവിട്ടം: സാമ്പത്തിക നില ഭദ്രം ആയിരിക്കും.കടം തിരിച്ചു കൊടുക്കേണ്ടി വരില്ല.തന്നവര്‍ അത് ഉപേക്ഷിക്കും. വിദേശ യാത്രയ്ക്കു സാധ്യത കാണുന്നു. യാത്രാവിവരണം എഴുതി മാനഹാനി ഉണ്ടാക്കും.ഉദ്യോഗത്തില്‍ കൂടുതല്‍ കാര്യക്ഷമത കാണിക്കും. കൂടുതല്‍ കാശ് കിട്ടുന്ന വകുപ്പിലേക്ക് സ്ഥലം മാറ്റം വാങ്ങും.പുതിയ ഷര്‍ട്ടും പാന്റും വാങ്ങും. കാറിന്റെ വില ചോദിക്കും.

ചതയം: ഓക്സിജന്‍ ശ്വസിച്ചു ഈ വര്ഷവും കാര്‍ബണ്‍ dioxide തന്നെ പുറത്തു വിടും. കടുത്ത വെല്ലു വിളികള്‍ നേരിടും. അവയെ നേരിടാനുള്ള മനക്കരുത് ഉണ്ടാകും. ടി വി ചര്‍ച്ചകള്‍ പൂര്‍ണമായും കേള്‍ക്കും. ബിരിയാണി കഴിക്കാന്‍ തോന്നും. ഗര്‍ഭിണികള്‍ക്ക് ആലസ്യം ഉണ്ടാകും. തേച്ചു കുളിക്കും.

പൂരുരുട്ടാതി: സല്‍പ്രവൃത്തികള്‍ ചെയ്തതിനു അപവാദം കേള്‍ക്കും. പീഡന കേസില്‍ പ്രതി ആകും. അവസാനം എല്ലാം ശുഭം ആകും.തെളിവില്ലാത്തതിനാല്‍ കോടതി വിട്ടയക്കും.എല്ലാവരേം ഇഷ്ടപ്പെടുന്ന ഇവര്‍ക്ക് അതിനനുസരിച്ച് തിരിച്ചു കിട്ടില്ല. നോക്കി നില്‍പ്പ് മാത്രം ആവും ഫലം. നിരാശ ഉണ്ടാകും.

ഉതൃട്ടാതി: ഏര്‍പ്പെടുന്ന മേഗലകളില്‍ സ്വന്തം കഴിവ് തെളിയിക്കും. പാലം കടക്കുവോളം നാരായണ സ്തോത്രം ജപിക്കും. അഭിമാനികളായ ഈ നാളുകാര്‍ക്ക് ആരുടെയും കാല് പിടിക്കാന്‍ മടി ഉണ്ടാകില്ല. ജ്ഞാനികള്‍ ആയിരിക്കും . ആനയെ വാങ്ങും. തോട്ടി ഉണ്ടാവില്ല.കാച്ചിയ മോര് ഉപ്പിട്ട് കഴിക്കുന്നത് നല്ലതാണ്.

രേവതി: ധീരന്മാരും സത്യസന്ധരും ആയിരിക്കും ഇവര്‍.സ്വന്തം കാര്യാ ലാഭത്തിനു മാത്രമെ നുണ പറയൂ. എന്ത് കാര്യത്തിലും വിശ്വസിക്കാവുന്ന ഇവര്‍ ആവശ്യത്തിന് മാത്രമെ ചതിക്കൂ.കലാ വാസന കൂടും. കച്ചവടത്തിലുണ്ടായ നഷ്ടം കലയില്‍ വീട്ടും. സാംസ്‌കാരിക നായകന്മാരായ ഇവര്‍ അധികവും യുക്തി വാദികള്‍ ആയിരിക്കും. ദൈവ ഭയം പുറത്തു കാണിക്കില്ല. ഊന്നു വടി ഉപയോഗിക്കും.



9 comments:

നിറങ്ങള്‍..colors said...

innu thanne nokkiath nannayi..ee aazhcha kure prashnangal undaayirunnu ..ethaandu shubha phalamaanu kaanunnath..

varaphalavum thudangane..
:)

mayilppeeli said...

ജോലിയുടെ കൂട്ടത്തില്‍ ഇതൊരു സൈഡ്‌ ബിസിനസ്സായി കൊണ്ടുപോകുന്നതു നല്ലതായിരിയ്ക്കും.......കുറച്ചു ചില്ലറ കയ്യില്‍ വരുന്ന ജോലിയാണ്‌ വെറുതെ കിട്ടുന്നതല്ലേ......ജോലിയിലെന്നപോലെ ഈ രംഗത്തും വളരെ നന്നായി ശോഭിയ്ക്കാനിടവരട്ടേ......ആശംസകള്‍.....

raadha said...

@നിറങ്ങള്‍ :) നിന്റെ നാള് പ്രകാരം അല്പം കരുതി ഇരുന്നോളു‌.. കുടുംബജീവിതം സ്വസ്ഥം , വിവാഹമോചനം നടക്കും എന്നാണ് ഫലം. ;) തീര്ച്ചയായും ശുഭ ഫലം തന്നെ..!!

@ശ്രീ :) :)

@മയില്‍‌പീലി :) ഉം. വേണ്ട വേണ്ട. എന്നിട്ട് വേണം എന്റെ എല്ലിന്റെ എണ്ണം കൂടാനും, പല്ലിന്റെ എണ്ണം കുറയാനും. എന്താ ഒരു സ്നേഹം!! pls don't give me ideas.. lol.

Thaikaden said...

Side business - nu ellavidha aashamsakalum.

Anil cheleri kumaran said...

പുതിയ നീക്കം നന്നായിട്ടുണ്ട്

raadha said...

@തകിടന്‍ :) നന്ദി!! ഇങ്ങനെയും ജീവിച്ചു പോകാന്‍ പറ്റുമോ എന്ന് നോക്കട്ടെ..

@കുമാരന്‍ :) വന്നതിനും കമന്റ് ഇട്ടതിനും നന്ദി. :)

B Shihab said...

......ആശംസകള്‍.....

raadha said...

ആശംസകള്‍ക്ക് നന്ദി ശിഹാബ്.. :)
വീണ്ടും ഇത് വഴി വരുമല്ലോ അല്ലെ?

Unknown said...

Enjoyed it. Good work.