ഒന്നും തന്നെ തലയില്‍ വരുന്നില്ല ബ്ലോഗാന്‍ ... അപ്പൊ തോന്നി എനിക്ക് ഇ മെയില് ആയിട്ട് വന്ന നക്ഷത്ര ഫലം ഇവിടെ കൊടുത്താലോ എന്ന്.. വായിച്ചു നോക്ക്..നിങ്ങളെ നക്ഷത്രങ്ങള്‍ ചതിക്കുമോ ഈ വര്ഷം എന്ന് കണ്ടെത്താം.... ഇനി അഥവാ ചതിച്ചാലും ഞാന്‍ ഉത്തരവാദി അല്ല.. ഇതിലെ ഒരു വരി പോലും എന്റേത് അല്ല...മുഴുവന്‍ കടപ്പാടും ഇതിന്റെ രചയിതാവിന്..
നക്ഷത്ര ഫലം
പുതു വര്ഷം പ്രമാണിച്ച് തയ്യാറാക്കിയതാണ് ഈ നക്ഷത്ര ഫലം. മിക്കവാറും ശരി ആകാനാണ് സാധ്യത. പിന്നെ നക്ഷത്രങ്ങളുടെ കൈയ്യിലിരുപ്പും ശരി ആകണം.
അശ്വതി: ഈ നാളുകാര്‍ക്ക് ഈ വര്ഷം 365 ദിവസങ്ങള്‍ ആയി അനുഭവപ്പെട്ടെക്കും . പ്രതീക്ഷിച്ചതില്‍ ചില കാര്യങ്ങള്‍ നടക്കാനുള്ള സാധ്യത കാണുന്നുണ്ട്. ഉദ്യോഗസ്ഥര്‍ക്ക് മാസാവസാനം ശമ്പളം കിട്ടും. ഡി എ യില്‍ ഉള്ള വര്‍ധന കുടുംബത്തില്‍ സമാധാനം ഉണ്ടാക്കും. ബസില്‍ കയറുമ്പോള്‍ ശ്രദ്ധിക്കണം. പിടി വിട്ടാല്‍ താഴെ വീഴും.
ഭരണി : ചിലര്‍ ഇതിനെ ഭരണത്തിന്റെ സ്ത്രീ ലിംഗം ആയി കരുതുന്നു. ഈ നാളില്‍ ജനിച്ചവര്‍ക്കു ഉപ്പിലിട്ടതിനോട് വാസന കൂടുതല്‍ ആയിരിക്കും. പ്രായമായവര്‍ക്ക് രക്ത സമ്മര്‍ദത്തിന്റെ സാധ്യത കാണുന്നു. വീട് വയ്ക്കും. വായ്‌പ എടുക്കും. വാടകയില്‍ കുടിശ്ശിക വരുത്തും.
കാര്‍ത്തിക: ഈ നാളില്‍ ജനിച്ചവര്‍ക്കു ചില ദിവസങ്ങളില്‍ 24 മണിക്കൂര്‍ ഉണ്ടെന്നു തോന്നും. ദീര്‍ഗയാത്ര ചെയ്യും. തീവണ്ടിയില്‍ ബെര്‍ത്ത് കിട്ടില്ല. അപരിചിതരോട് അടുക്കും. അതിലൊരാളെ വിവാഹം കഴിക്കും. അതിന് ശേഷം ആയിരിക്കും പ്രസവം.
രോഹിണി : ഭര്‍തൃ വീട്ടുകാരുമായി വഴക്കിനു സാധ്യത. അമ്മായി അമ്മയെ ഉലക്കക്ക് അടിച്ച കേസില്‍ ജാമ്യം കിട്ടും. കരമടച്ച രസീത് കരുതി വെക്കുന്നത് നല്ലതാണു. പുത്രാ ലബ്ദി ഉണ്ടാകും. പിതൃത്വത്തെ ചൊല്ലി തര്‍ക്കത്തിന് സാധ്യത.
മകയിരം : രാത്രി ഇരുട്ടായി തോന്നും.സ്ഥലം മാറ്റത്തിന് സാധ്യത. മേലുദ്യോഗസ്ഥന്റെ കുട്ടിയെ കളിപ്പിച്ചു സ്ഥലം മാറ്റം രദ്ധക്കാനുള്ള സാധ്യതയും തെളിയുന്നുണ്ട്. കുട്ടിയുടെ നക്ഷത്രം ചോതി ആണെന്ഗില്‍ രക്ഷപ്പെടും. പച്ചക്കറി കൂടുതല്‍ കഴിക്കണം. മൂലക്കുരു ഉണ്ടാകും.
തിരുവാതിര: ധനം സംബാധിക്കും. കളവു കേസില്‍ പെടാതെ സൂക്ഷിക്കണം. പോടിയിട്ട നോട്ട് കൈക്കൂലിയായി മേടിക്കരുത്. കുടുംബത്തില്‍ സമാധാനം ഉണ്ടാകും. ഒരു പാടു കാലമായി നടക്കാതിരുന്ന വിവാഹം നടക്കും. കെട്ടുന്നവന്‍ നാടു വിടും.
പുണര്‍തം: ഈ നാളുകാര്‍ക്ക് വേനല്‍ കാലത്ത് ചൂടു കൂടുതല്‍ അനുഭവപ്പെടും. ധാരാളം വെള്ളം കുടിക്കേണ്ടിവരും. ഉദര സംബന്ധമായ രോഗങ്ങള്‍ ഉണ്ടാകും. ഡോക്ടറെ കാണുന്നതായിരിക്കും നല്ലത്. വാഹനം വാങ്ങും. ഓടിക്കാന്‍ ബുദ്ധിമുട്ടുണ്ടാകും.
പൂയം: ഉദ്യോഗ കയറ്റം ഉണ്ടാകും. ഒരു കയറ്റത്തിന് ഒരു ഇറക്കവും ഉണ്ടാകും. നവംബര്‍ ഡിസംബര്‍ മാസങ്ങളില്‍ തൊണ്ടയില്‍ കിച്ച് കിച്ച് ഉണ്ടാകും. കുടുംബ സംബന്ധമായി ദൂര യാത്ര ഉണ്ടാകും. ഭാര്യ തിരിച്ചു പോരും. സീരിയല്‍ കണ്ടു സങ്ങടപ്പെടും.
ആയില്യം: ധീര്ഗ നാളായി മനസ്സില്‍ കൊണ്ടു നടക്കുന്ന ആഗ്രഹം സഫലമാകും. അടുത്ത ബന്ധുക്കളുമായി കലഹിക്കും. അത് മൂലം ഉയര്‍ച്ച ഉണ്ടാകും. ഒരു പശുവിനെ വാങ്ങും. പാല്‍ കുറവായിരിക്കും.
മകം: ഈ നാളുകാര്‍ക്ക് പൊതുവെ നല്ല കാലമാണ്. പക്ഷെ സൂക്ഷിച്ചു നടന്നില്ലെങ്ങില്‍ തട്ടി വീഴും. കാല്‍ ഒടിയാന്‍ സാധ്യത ഉണ്ട്. ഈ നാളുകാരായ മന്കമാര്‍ സൌന്ദര്യ മല്‍സരത്തില്‍ പന്കെടുക്കാന്‍ സാധ്യത ഉണ്ട്. റിയാലിറ്റി ഷോകളില്‍ അവതാരകമാരാകും . ഉച്ചരിക്കുന്നതിനിടയില്‍ ചുണ്ടും പല്ലും കൂട്ടി കടിച്ചു മുറിവുണ്ടാകാന്‍ സാധ്യത ഉണ്ട്.
പൂരം: ഈ വര്ഷം പൊടി പൂരം. പൊടി അധികം ശ്വസിച്ച് ആസ്തമാ ഉണ്ടാകാന്‍ സാധ്യത ഉണ്ട്. ഇന്ഹലെര്‍ കരുതുന്നത് നല്ലതാണ്. കുടുംബ ജീവിതം സ്വസ്ഥം ആയിരിക്കും. വിവാഹ ബന്ധം വേര്‍പെടുത്തും. പരീക്ഷകളില്‍ ഉയര്ന്ന വിജയം നേടും. പിന്നീട് കേസ് ഉണ്ടാകും.
ഉത്രം: ജീവിത വിജയം നേടും. മൂത്രസംബന്ധമായ അസുഗം ഉണ്ടാകും. സ്വത്തിനെ ചൊല്ലി തര്ക്കം ഉണ്ടാകും. കേസില്‍ ഒന്നാം പ്രതി ആകും. രാത്രിയില്‍ എഴുന്നേറ്റു നടക്കുന്ന ശീലം തുടരും. മാന്യതയ്ക്ക് ഇടിവ് സംഭവിക്കുക ഇല്ല. പകലുറക്കം കൂടും.
അത്തം: അപ്രതീക്ഷിത ജീവിത വിജയം ഉണ്ടാവും. അതിന് കുറച്ചു പണച്ചിലവ് ഉണ്ടാകുമെങ്ങിലും മൊത്തം ലാഭം ആയിരിക്കും. കച്ചവടങ്ങള്‍ എല്ലാം ആദയകരമായിരിക്കും . ഇന്‍കം tax കാര്‍ക്ക് പിടിക്കാന്‍ പറ്റുക ഇല്ല. അര്‍ദ്ധ രാത്രി കുട നിവര്‍ത്തും. കമ്പി ഓടിയും. സന്താന ലബ്ധി ഉണ്ടാകും. സിസേറിയന്‍ ആയിരിക്കും.
ചിത്തിര: വീട്ടുകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കും. ഭാര്യയുമായുള്ള ബന്ധം വഷളാവും. മഴയത്ത് ഇറങ്ങി നടന്നാല്‍ ജലദോഷം ഉണ്ടാകും. മൂക്ക് ചീറ്റുന്നത് മക്കള്‍ക്ക് ശല്യം ആകും. മണ്ണെണ്ണ വിളക്ക് കെട്ട് പോകും.കറന്റ് വരാന്‍ വൈകുംപോഴുള്ള അസ്വസ്ഥത തുടരും.
ചോതി: ലെഗനന്ഗല് എഴുതും. പെട്ടെന്ന് പ്രസിദ്ധനാകും. വിര ശല്യം ഉണ്ടാകും. മുടി കൊഴിയും. ധനം സംബാധിക്കും. ചീത്ത കൂട്ടുകെട്ടുകളില്‍ പെടും. ഊരി പോരും. ചെരുപ്പോ, ഉടു തുണിയോ നഷ്ടപ്പെടും. അതും യോഗ്യതയായി മറ്റുള്ളവര്‍ കരുതും. ആട്ടിന്‍ പാലും പൂവന്‍ പഴവും കഴിക്കാം.
വിശാഖം : ഈ നാളുകാര്‍ക്ക് മഞ്ഞു കാലത്ത് കൂടുതല്‍ തണുപ്പ് അനുഭവപ്പെടും. ഉച്ച ഭക്ഷണത്തിന് ശേഷം മയക്കം വരാന്‍ സാധ്യത കാണുന്നു.ഉറക്കത്തില്‍ ഈ നാളുകാര്‍ തീര്ത്തും ശാന്തരായിരിക്കും .മറ്റൊന്നും ചെയ്യാന്‍ സാധ്യത ഇല്ല.ഇടക്കിടക്കു യാത്രകള്‍ വേണ്ടി വരും. അധികവും ഓടോ റിക്ഷയില്‍ ആയിരിക്കും.
അനിഴം: അറിയാത്ത വിഷയത്തില്‍ പണ്ഡിതന്‍ ആകും.നക്ഷത്രം സ്ട്രോങ്ങ് ആയതു കൊണ്ടു പിടിച്ചു നില്ക്കാന്‍ സാധിക്കും. ആരും സംശയിക്കില്ല. മാര്‍ച്ച് ഏപ്രില്‍ മാസങ്ങളില്‍ മുഗ്യ പ്രഭാഷകന്‍ ആകുന്നതിലും നല്ലത് ഉത്ഗാടകാന്‍ ആകുന്നതാണ് നല്ലത്.പിടിക്കപ്പെടുക ഇല്ല.വിവര കേടിനു ആധികാരികത കിട്ടും. ജീവിതം
മെച്ചപ്പെടും.
.തൃക്കേട്ട: ചെണ്ട കൊട്ടില്‍ ശോഭിക്കും. ചിലരെ ചെണ്ട കൊട്ടിച്ചാല്‍ കലാശക്കൊട്ടു വരെ തുടരാം. ഉഷ്ണ കാലത്തു ഈ നക്ഷത്ര കൂറുകാര്‍ക്ക് വിയര്‍പ്പു അധികം ഉണ്ടാകും. രണ്ടു നേരം കുളിക്കുന്നത് സമൂഹത്തിനു നല്ലതാണ്. മൂന്ന് പൊന്നാട കിട്ടാന്‍ സാധ്യത ഉണ്ട്. 55 വയസ്സില്‍ പെന്‍ഷനാകും. penshioners union ന്റെ താലൂക്ക് വൈസ് പ്രസിഡന്റ് ആകും.
മൂലം: എല്ലാത്തിനും ഒരു മൂലമുണ്ടാക്കും എന്നത് ഈ നാളുകാരുടെ ഒരു പ്രത്യേകത ആണ്.കൃഷിയില്‍ കൂടുതല്‍ ശ്രദ്ധിക്കും. അതില്‍ താത്പര്യം കൂടും.നിലം നികത്താനുള്ള ശ്രമം വിഫലം ആകും. സ്ഥലം മാറി വരും തഹസില്‍ദാര്‍ കടുപ്പക്കാരന്‍ ആകും. വീട്ടില്‍ ചീര കൃഷി തുടങ്ങും. അയല്‍ക്കാരന്റെ ആടിനെ തല്ലി ഓടിക്കും.
പൂരാടം: ഈ നാളില്‍ ജനിക്കുന്ന മക്കളുടെ തന്തമാര്‍ക്ക് മരണഭയം കൂടും. അത് കൊണ്ടു ഈ നാളുകാര്‍ ഭാഗ്യവാന്‍ മാര്‍ ആണ്. സ്വത്തുക്കള്‍ നേരത്തെ തന്നെ കൈയ്യില്‍ കിട്ടും. അതിനെ ചൊല്ലി ചില തര്‍ക്കങ്ങള്‍ക്ക് സാധ്യത കാണുന്നു.പഞ്ചായത്ത് പ്രസിഡണ്ട് ഇടപെടും. വീട്ടു കരം അടക്കാന്‍ വൈകും.
ഉത്രാടം: ഈ നാളില്‍ ജനിച്ചവര്‍ പൊതുവെ അസ്വസ്തര്‍ ആയിരിക്കും.എപ്പോഴും ഒരു തരം പാച്ചില്‍ ആയിരിക്കും. കായിക രംഗതായിരിക്കും ഇവര്‍ കൂടുതല്‍ ശോഭിക്കുക. ചാട്ടതിന്‍ നെക്കാളും നല്ലത് ഓട്ടമാണ്. ഫിനിഷിങ് പോയിന്റ് കടന്നും ഓടാനുള്ള പ്രവണത ശക്തമായിരിക്കും . തിന്ന ചോറിനു കൂറ് കാണിക്കില്ല. അത് മൂലം ഉയര്‍ച്ച ഉണ്ടാകും.
തിരുവോണം: പൊതുവെ ഭക്ഷണ പ്രിയര്‍ ആയിരിക്കും. അത് മൂലം ഇടക്കിടെ കൊലെസ്ട്രോള്‍ പരിശോദിക്കുന്നത് നല്ലതായിരിക്കും. ദഹനക്കുരവു ഉണ്ടാവും. ഇഞ്ചി കഴിക്കുന്നത് നല്ലതാണ്. വിവാഹ ആലോചനകള്‍ ഉടകും. ആലോചിച്ചാലോചിച്ച് ഉറങ്ങി പോവും.കോഴി കൃഷിയില്‍ വിജയിക്കും.
അവിട്ടം: സാമ്പത്തിക നില ഭദ്രം ആയിരിക്കും.കടം തിരിച്ചു കൊടുക്കേണ്ടി വരില്ല.തന്നവര്‍ അത് ഉപേക്ഷിക്കും. വിദേശ യാത്രയ്ക്കു സാധ്യത കാണുന്നു. യാത്രാവിവരണം എഴുതി മാനഹാനി ഉണ്ടാക്കും.ഉദ്യോഗത്തില്‍ കൂടുതല്‍ കാര്യക്ഷമത കാണിക്കും. കൂടുതല്‍ കാശ് കിട്ടുന്ന വകുപ്പിലേക്ക് സ്ഥലം മാറ്റം വാങ്ങും.പുതിയ ഷര്‍ട്ടും പാന്റും വാങ്ങും. കാറിന്റെ വില ചോദിക്കും.
ചതയം: ഓക്സിജന്‍ ശ്വസിച്ചു ഈ വര്ഷവും കാര്‍ബണ്‍ dioxide തന്നെ പുറത്തു വിടും. കടുത്ത വെല്ലു വിളികള്‍ നേരിടും. അവയെ നേരിടാനുള്ള മനക്കരുത് ഉണ്ടാകും. ടി വി ചര്‍ച്ചകള്‍ പൂര്‍ണമായും കേള്‍ക്കും. ബിരിയാണി കഴിക്കാന്‍ തോന്നും. ഗര്‍ഭിണികള്‍ക്ക് ആലസ്യം ഉണ്ടാകും. തേച്ചു കുളിക്കും.
പൂരുരുട്ടാതി: സല്‍പ്രവൃത്തികള്‍ ചെയ്തതിനു അപവാദം കേള്‍ക്കും. പീഡന കേസില്‍ പ്രതി ആകും. അവസാനം എല്ലാം ശുഭം ആകും.തെളിവില്ലാത്തതിനാല്‍ കോടതി വിട്ടയക്കും.എല്ലാവരേം ഇഷ്ടപ്പെടുന്ന ഇവര്‍ക്ക് അതിനനുസരിച്ച് തിരിച്ചു കിട്ടില്ല. നോക്കി നില്‍പ്പ് മാത്രം ആവും ഫലം. നിരാശ ഉണ്ടാകും.
ഉതൃട്ടാതി: ഏര്‍പ്പെടുന്ന മേഗലകളില്‍ സ്വന്തം കഴിവ് തെളിയിക്കും. പാലം കടക്കുവോളം നാരായണ സ്തോത്രം ജപിക്കും. അഭിമാനികളായ ഈ നാളുകാര്‍ക്ക് ആരുടെയും കാല് പിടിക്കാന്‍ മടി ഉണ്ടാകില്ല. ജ്ഞാനികള്‍ ആയിരിക്കും . ആനയെ വാങ്ങും. തോട്ടി ഉണ്ടാവില്ല.കാച്ചിയ മോര് ഉപ്പിട്ട് കഴിക്കുന്നത് നല്ലതാണ്.
രേവതി: ധീരന്മാരും സത്യസന്ധരും ആയിരിക്കും ഇവര്‍.സ്വന്തം കാര്യാ ലാഭത്തിനു മാത്രമെ നുണ പറയൂ. എന്ത് കാര്യത്തിലും വിശ്വസിക്കാവുന്ന ഇവര്‍ ആവശ്യത്തിന് മാത്രമെ ചതിക്കൂ.കലാ വാസന കൂടും. കച്ചവടത്തിലുണ്ടായ നഷ്ടം കലയില്‍ വീട്ടും. സാംസ്‌കാരിക നായകന്മാരായ ഇവര്‍ അധികവും യുക്തി വാദികള്‍ ആയിരിക്കും. ദൈവ ഭയം പുറത്തു കാണിക്കില്ല. ഊന്നു വടി ഉപയോഗിക്കും.
Saturday, January 31, 2009
Wednesday, January 14, 2009
ജ്വരബാധിതം
ചെറുതായി പനിക്കുന്നുണ്ട് . മേലാകെ വേദന . ഇന്നു ഓഫീസില്‍ പോവണ്ട എന്നു വെച്ചു. ഇന്നലെ മുതല്‍ ജല ദോഷത്തിനും ചുമക്കും ഹോമിയോ മരുന്ന് കഴിച്ചു തുടങ്ങിയതാണ് . ചുക്കും കുരുമുളകും തുളസിയും ഇട്ടു തിളപ്പിച്ച കഷായം കുടിക്കാനുണ്ട് . ഹോമിയോ മരുന്നും കഴിക്കാനുണ്ട് .ഒന്നും തന്നെ ചെയ്യാന്‍ തോന്നുന്നില്ല .
ക്ലോക്കില്‍ നോക്കി. സമയം ഉച്ചക്ക് ഒന്നര മണി ആയി. ചുമ്മാ കിടന്നിട്ടും ഉറക്കം വരുന്നില്ല. Tv ഓണ്‍ ചെയ്താലോ എന്ന് വിചാരിച്ചു. വേണ്ട. റിമോട്ട് അല്പം ദൂരെ ആണിരിക്കുന്നത് . എണീറ്റ് ചെന്നു അത് എടുക്കാന്‍ വയ്യ. പനി ഉണ്ടോന്നറിയാന്‍ കൈ കൊണ്ടു നെറ്റിയില്‍ വെച്ചു നോക്കി. ഇല്ല . തണുത്തിരിക്കുന്നു . അപ്പൊ അമ്മയെ ഓര്ത്തു. അമ്മ എപ്പോഴും എന്‍റെ പനി നോക്കിയിരുന്നത് സ്വന്തം കവിള്‍ എന്‍റെ നെറ്റിയില്‍ മുട്ടിച്ചാണ് . ഇപ്പൊ അമ്മ എവിടെ? അറിയാതെ കണ്ണില്‍ വെള്ളം നിറഞ്ഞു.
മറ്റാരും വീട്ടില്‍ ഇല്ല. കുട്ടികള്‍ സ്കൂളിലും ഭര്‍ത്താവ് ഓഫീസിലും പോയി. അല്ലേലും ഈ ജലദോഷ പനിക്ക് ആരു കൂട്ടിരിക്കും ? അവര്‍ക്കാര്‍ക്കും ജലദോഷത്തിനു ലീവ് എടുക്കേണ്ടി വരില്ല. ഒന്നുകില്‍ 'cold act' അല്ലെങ്ങില്‍ 'no cold' അങ്ങനെ എന്തെങ്ങിലും ഒരു ഗുളിക അപ്പൊ വിഴുങ്ങും .അല്പം മേല് വേദന വന്നാല്‍ ഉടന്‍ crocin കഴിക്കാം . എനിക്കാനെങ്ങില്‍ ഇംഗ്ലീഷ് മരുന്നിനോട് അലര്‍ജി !! അത് കൊണ്ടു തന്നെ ചെറിയ അസുഖം വന്നാലും ഞാന്‍ ഇങ്ങനെ ചീറ്റിയും തുമ്മിയും നടക്കുന്നത് കാണുമ്പൊ അവര്ക്കു ചിരിയാ വരുന്നത്.
ഇടയ്ക്കെപ്പോഴോ ഒന്നു മയങ്ങിയപ്പോ ..താഴേക്ക് , താഴേക്ക് ഏതോ ഒരു കുഴിയിലേക്ക് വീഴുന്ന ഒരു സ്വപ്നം കണ്ടു ഞെട്ടലോടെ ആണ് ഉണര്‍ന്നത് . പിന്നെ ഉറങ്ങാനും തോന്നുന്നില്ല.വായ ഒക്കെ വല്ലാതെ ഉണങ്ങി വരണ്ടിരിക്കുന്നു . എന്തെന്ങിലും അടുക്കളയില്‍ പോയി എടുത്തു കഴിച്ചാലോ ? ചോറ് ഇരിപ്പുണ്ട് . ഓവനില്‍ വെച്ചു ഒന്നു ചൂടാക്കിയാല്‍ മതി. പക്ഷെ എണീക്കാന്‍ തോന്നുന്നില്ലല്ലോ .
പണ്ടായിരുന്നെങ്ങില്‍ ഒന്നും തന്നെ തനിയെ ചെയ്യേണ്ടി വരാറുണ്ടായിരുന്നില്ല . കഷായം അമ്മ തിളപ്പിച്ച് പുറകെ നടന്നു കൊണ്ടു തരും. ആവി പിടിക്കാന്‍ പോയിരുന്നു കൊടുത്താല്‍ മതിയാരുന്നു . കഞ്ഞിയും പപ്പടവും അച്ചാറും മാത്രമെ തരൂ. ഇപ്പൊ ഒന്നു ഉറക്കെ വിളിച്ചാല്‍ പോലും ആരും ഇല്ല അടുത്ത് . വളര്ന്നു വലുതാകേണ്ടിയിരുന്നില്ല എന്ന് തോന്നി. ഇപ്പൊ എന്തെല്ലാം കാര്യങ്ങള്‍ നോക്കണം !! .
മൊബൈല്‍ എടുത്തു നോക്കി. രണ്ടു മിസ്‌കാള്‍ . ആരോടും സംസാരിക്കാന്‍ മൂഡ് ഇല്ലാത്തെ കൊണ്ടു ഫോണ്‍ സൈലന്റ് മോഡ് ഇല്‍ ഇട്ടാണ് കിടന്നത് . സ്വിച്ച് ഓഫ് ചെയ്യാന്‍ തോന്നിയില്ല. ആരാ വിളിച്ചത് എന്ന് അറിയാലോ ? രണ്ടു നമ്പര്‍ ഉം അത്ര അത്യാവശ്യമുള്ളത് അല്ല. ഇനിയും വിളിച്ചാല്‍ എടുക്കാം .
ഞാന്‍ ഇങ്ങനെ കിടക്കുന്നത് കണ്ടിട്ട് എന്‍റെ മൂന്നു പൂച്ചക്കുട്ടികള്‍ അടുത്ത് കൂടി എന്‍റെ സോഫയുടെ അരികെ കിടപ്പുണ്ട് . അവരെ കണ്ടപ്പോ കൊറച്ച് ആശ്വാസം തോന്നി. ജീവനുള്ള എന്തെന്ങിലും അടുത്തുണ്ടല്ലോ എന്ന ഒരു ആശ്വാസം . വീണ്ടും സമയം നോക്കി. മണി രണ്ടു. 5 മണിക്കേ എല്ലാരും വരൂ. ഇനിയും എത്ര സമയം കൂടി തള്ളി നീക്കണം ? വല്ലാതെ ദേഷ്യം വരുന്നു. എന്തൊരു ഏകാന്തത.
ണിം ണിം ണിം..ലാന്‍ഡ് ഫോണ്‍ അടിക്കുന്നു . ഇനി എണീക്കാതെ വയ്യ. എടുത്തിട്ട് ഹലോ പറഞ്ഞു. എന്‍റെ ഒച്ച കേട്ടിട്ട് എനിക്ക് തന്നെ പേടി ആയി. ശബ്ദമേ ഇല്ല. ഭര്‍ത്താവാണ് വിളിക്കുന്നത് .
'നീ ഉണ്ടോ?'
'ഇല്ല'.
'എന്തെ ഉണ്ണാതെ?'
'ഞാന്‍ ഉറങ്ങുക ആയിരുന്നു'
'വല്ലതും എടുത്തു കഴിക്കാന്‍ നോക്ക് ..അല്ലെങ്കില്‍ നാളെയും തല പൊങ്ങില്ല '
'ഉം'
'മൂളിയാല്‍ പോര , എന്തെന്ങിലും എടുത്തു കഴിക്കു '
'ഉം'
'എന്തെ, പനി ഉണ്ടോ?'
'ഇല്ല'
'എന്തെ, ഞാന്‍ വന്നു വാരി തരണോ ?'
അറിയാതെ ചിരി വന്നു.
' എനിക്ക് എണീറ്റ് ഒന്നും എടുത്തു കഴിക്കാന്‍ തോന്നണില്ല '
'അങ്ങനെ പറഞ്ഞാല്‍ പറ്റില്ല. കൊറച്ച് എന്ങിലും എടുത്തു കഴിക്കു. കഷായം കുടിക്കാന്‍ മറക്കണ്ട ..നീ മരുന്ന് കഴിക്കുന്നുന്ടെല്ലോ അല്ലെ'
'ഉം'
'ശരി ഞാന്‍ ഫോണ്‍ വെക്കുകാ '
പയ്യെ അടുക്കളയില്‍ ചെന്നു. അല്‍പ്പം ചോറ് ചൂടാക്കി . മോര് കറി ഇരിപ്പുണ്ട്. അത് മതി. അച്ചാറും എടുത്തു. ഡല്‍ഹിയില്‍ നിന്നും കൊണ്ടു വന്ന അച്ചാര്‍ ആണ് അത്. ഒരു തരം mixed pickle . അതില്‍ , നാരങ്ങയും , മാങ്ങയും , കാരറ്റും ഒക്കെ ഉണ്ട്.ചോറും കൊണ്ടു വന്നു tv ഓണ്‍ ചെയ്തു. ചോറ് ഉണ്ണാന്‍ തുടങ്ങിയപ്പോഴേക്കും ഉഷാറായി . ആ ഫോണ്‍ കാള്‍ പകര്‍ന്നു തന്ന ഊര്‍ജം കുറച്ചൊന്നുമല്ല . ദൂരെ ഇരുന്നനെന്ങിലും ഒന്നന്വേഷിക്കാന്‍ തോന്നിയല്ലോ ..വീട്ടിലുള്ള ആള്‍ ചത്തോ ജീവിച്ചോ എന്ന്. ഇനി ഞാന്‍ എന്തിന് എണീക്കാതെ ഇരിക്കണം , കഷായം കുടിക്കാതെ ഇരിക്കണം, മരുന്ന് കഴിക്കാതെ ഇരിക്കണം??
ഊണ് കഴിഞ്ഞു അടുക്കളയില്‍ ചെന്നു പൂച്ചക്ക് ചോറ് കൊടുത്തിട്ട് കഷായം ചൂടാക്കി. ആവി പിടിച്ചു , ആകെപ്പാടെ ഒരു ഉണര്‍വ് . പിള്ളേര്‍ വരുമ്പോഴേക്കും എന്താ ഉണ്ടാക്കുക വൈകിട്ട് ? ഞാന്‍ വീട്ടില്‍ ഉള്ള ദിവസം അവര്ക്കു എന്തെന്ങിലും സ്പെഷ്യല്‍ ഞാന്‍ ഉണ്ടാക്കി കൊടുക്കണം എന്ന് നിര്‍ബന്ധം ആണ്. മോള്‍ ഗേറ്റ് തുറക്കുമ്പോഴേക്കും തന്നെ മൂക്ക് മണപ്പിച്ചു പറയും എന്താണ് ഞാന്‍ ഉണ്ടാക്കിയെ എന്ന്.
ഫ്രിഡ്ജ് തുറന്നു നോക്കി. സേമിയോ ഇരിപ്പുണ്ട്, മില്‍ക്ക് മെയിഡ് ഉണ്ട് . പായസം ആവാം. എളുപ്പം ആണ്. ഇനി അവര്‍ വരുന്നതിനു മുന്നേ ഒരു മേല്‍ കഴുകല്‍ കൂടെ നടത്തിയാല്‍ എല്ലാം ഓക്കേ . പായസം ഉണ്ടാക്കി കുളിക്കാന്‍ കയറുമ്പോ ഞാന്‍ അറിയാതെ മൂളിപ്പാട്ട് പാടി..അപ്പൊ ഞാന്‍ ഓര്ത്തു..ഞാന്‍ തന്നെ ആണോ കുറെ മുന്പ് depressed ആയി കിടന്നിരുന്നത് ?
നാലര ആയപ്പോഴേക്കും ഞാന്‍ സിറ്റ് ഔട്ട് ഇല്‍ വന്നിരുന്നു. 5 മണി ആവുന്നതിനു മുന്നേ തന്നെ husband കുട്ടികളെയും കൊണ്ടെത്തി . മേല്‍ കഴുകി ഡ്രസ്സ് മാറി നില്ക്കുന്ന എന്നെ കണ്ടപ്പോഴേക്കും ആ മുഖം നിറയെ ആശ്വാസവും സന്തോഷവും. അത് എന്നിലേക്കും പടര്‍ന്നു.'അമ്മയുടെ അസുഖം എല്ലാം മരിയെല്ലോ ' എന്ന കമന്റിന്റെ കൂടെ അവളുടെ ചോദ്യവും വന്നു.'ഇന്നെന്താ അമ്മേ ഉണ്ടാക്കിയേ?''ഒന്നും ഉണ്ടാക്കിയില്ല . അമ്മയ്ക്ക് വയ്യാതെ ആയതോണ്ട് കിടക്കുക ആയിരുന്നു' എന്ന് ഞാന്‍ പറഞ്ഞ മറുപടിയില്‍ തൃപ്തയാകാതെ അടുക്കളയിലേക്കു നേരെ ഓടി ചെന്നു പരിശോധിച്ച ശേഷം 'അമ്പടി കള്ളി ...' എന്ന് പറഞ്ഞു എന്നെ കെട്ടിപ്പിടിക്കാന്‍ മോള്‍ ഓടി വന്നപ്പോ എന്‍റെ എല്ലാ വിഷമങ്ങളും വേദനകളും എവിടേക്കോ മറഞ്ഞു പോയി.....

Subscribe to:
Posts (Atom)