Friday, November 14, 2008

ഗുല്‍മോഹര്‍


അതെ ഗുല്‍മോഹര്‍ പ്രണയത്തിന്റെ പര്യായമാണ് . വേനലില്‍ പൂക്കുന്ന കടും ചുവപ്പാര്‍ന്ന പൂക്കള്‍ . മറ്റു പൂക്കള്‍ എല്ലാം തന്നെ ഏപ്രില്‍ മേയ് മാസങ്ങളില്‍ പൂക്കുമ്പോള്‍ ഗുല്‍മോഹര്‍ മാത്രം കത്തിക്കാളുന്ന വേനലിന് കുളിര്‍മ പകരാന്‍ കാത്തു നില്‍ക്കും. പൂവിട്ടാലോ ..അത് ഒരു കാഴ്ച തന്നെ ആണ്.നിര നിരയായി അടി മുടി ഗുല്‍മോഹര്‍ പൂത്തു നില്‍ക്കുന്ന വഴികള്‍ എത്ര കണ്ടാലും മതി വരില്ല എനിക്ക്.

കുട്ടിക്കാലത്ത് ഗുല്‍മോഹറിന്റെ പൂക്കള്‍ വീണു കിടക്കുന്ന മുറ്റത്തിരുന്നു ഒരു പാടു കളിച്ചിട്ടുണ്ട് . ഗുല്‍മോഹറിന്റെ വിടരാറായ മൊട്ടുകള്‍ പതിയെ വിടര്‍ത്തിയാല്‍ അതിന്‍റെ നടുക്കുള്ള ചെറിയ തലയോട് കൂടിയ തണ്ടുകള്‍ ഓരോന്നായി പറിച്ചു തലകള്‍ തമ്മില്‍ കൂട്ടിപ്പിണച്ച്‌ എതിര്‍ ദിശയിലേക്കു വലിക്കുക . ആരുടെ കൈയിലിരിക്കുന്ന തലയാണോ പോയത് അയാള്‍ തോറ്റു. അങ്ങനെ എത്രയോ കളികള്‍ കളിച്ചിരുന്നു പാവം ഈ പൂമൊട്ടുകള്‍ കൊണ്ട്‌.

ഞാന്‍ പഠിച്ചിരുന്ന കോളേജിലേക്കുള്ള നടപ്പാതയില്‍ ഗുല്‍മോഹര്‍ ധാരാളം ഉണ്ട്. അവ പൂത്തിരിക്കുന്ന നാളുകളില്‍ എത്രയോ ദിവസങ്ങള്‍ പൂവിതള്‍ ചവുട്ടി നടന്നിരിക്കുന്നു . അന്നാണ് മനസ്സിലായത് പ്രണയത്തിനും ഗുല്‍മോഹര്‍ പൂവിനും ഉള്ള അടുപ്പം . എന്തു കൊണ്ടോ കോളേജ് ലൈഫില്‍ ധാരാളം ഗുല്‍മോഹര്‍ ഓര്‍മ്മകള്‍ ഉണ്ടെങ്ങിലും പ്രണയമില്ലായിരുന്നു .


പിന്നീടുള്ള ജീവിതത്തിലാണ് മനസ്സിലായത് പ്രണയമില്ലാതെ ഒരു ജീവിതം പൂര്‍ണമാവില്ല എന്ന്. ആരോടെന്ങിലും എന്തിനോടെന്ങിലും പ്രണയം കൂടിയേ തീരു . പുസ്തകങ്ങളോട് പ്രണയം, പൂവിനോട് പ്രണയം, പാട്ടിനോട് പ്രണയം, കൃഷ്ണനോട് പ്രണയം, അങ്ങനെ എന്തെങ്ങിലും ഇല്ലാതെ എങ്ങനെ ജീവിതം മുന്നോട്ടു പോവാനാണ് ? ഞാന്‍ ഒരു കാര്യം മനസ്സിലാക്കിയത് നിഷ്കലന്ഗ ഹൃദയങ്ങള്‍ക്കെ പ്രണയിക്കാന്‍ ആവൂ എന്നതാണ്. വലിയ മസിലും പിടിച്ചു കൊണ്ടു നിന്നാല്‍ പ്രണയം നിങ്ങളെ തേടി വരില്ല, താനേ തേടി വരുന്ന പ്രണയമേ പ്രണയം ആകൂ ...(ഇതു പ്രണയം അറിയാതെ പോയവരോട്)


എന്‍റെ ഒരു ബ്ലോഗ്ഗര്‍ സുഹൃത്ത് പ്രണയത്തെ വര്‍ണിച്ചു എഴുതിയത് ഇങ്ങനെ ആണ്.."അണ്ണാന്‍ കുഞ്ഞിനു പഴുത്ത മാങ്ങയുടെ മണം കിട്ടിയാല്‍ ഉള്ള അവസ്ഥയാണ് പ്രണയം എന്ന്” .മറ്റേത് പ്രണയ നിരീക്ഷണങ്ങളിലും വെച്ചു എനിക്കേറെ ഇഷ്ടപ്പെട്ട വാചകം ആണ് അത്. അവള്‍ അത് എവിടെ നിന്നെന്ങിലും ചൂണ്ടിയതാണോ എന്നറിയില്ല. മാങ്ങാ ആയാലും തേങ്ങ ആയാലും സംഭവം അത് തന്നെ.


പ്രണയം എന്താണെന്നു അറിയാത്തവര്‍ക്ക് ഹാ കഷ്ടം ! പ്രണയിക്കുക , പ്രണയിച്ചു കൊണ്ടേയിരിക്കുക ...നിങ്ങളുടെ പ്രണയം ഗുല്‍മോഹര്‍ മരം പൂത്തതു പോലെ ആവട്ടെ ..വേനലിലെ ഒരു തണല്‍ , ഒരു കുളിര്‍മ, ഒരു തലോടല്‍ , ഒരു ആശ്വാസം , ഒരു സാന്ത്വനം ആയിത്തീരട്ടെ അത്.


(വല്ലവനും കുഴിയില്‍ വീണാല്‍ എനിക്കെന്ത് ചേതം ?) ;)


12 comments:

ഹരീഷ് തൊടുപുഴ said...

കൊള്ളാം...നല്ല ചിന്തകള്‍...

ഗുല്‍മോഹര്‍ എന്നും പ്രണയവഴികളിലെ മറക്കാനാവാത്ത ഒരു വികാരമാണ്.
അതിമനോഹരിയായ ഗുല്‍മോഹര്‍ പുഷ്പങ്ങളെ ഒഴിവാക്കിക്കൊണ്ട് ഒരു സ്കൂള്‍, കോളേജ് പ്രണയങ്ങള്‍ ഓര്‍മിക്കാനാവുമോ...

ഒരു ഗുല്‍മോഹറിന്റെ കടുത്ത ആരാധകന്‍..

mayilppeeli said...

രാധാ, വളരെ നല്ല പോസ്റ്റ്‌....പ്രണയിയ്ക്കുന്നവര്‍ക്കും, പ്രണയിച്ചവര്‍ക്കും,പ്രണയം മനസ്സില്‍ ഒളിപ്പിച്ചുവച്ചവര്‍ക്കുമായി ഈ പോസ്റ്റ്‌ സമര്‍പ്പിച്ചുകൂടെ.....പൂത്തുനില്‍ക്കുന്ന ഗുല്‍മോഹര്‍ പോലെ പ്രണയവും കൊഴിഞ്ഞുപോയാലും മനസ്സില്‍നിന്നുമായാതെ നില്‍ക്കും....ആശംസകള്‍.....

നിറങ്ങള്‍..colors said...

pranaythinu gulmohar thanne nalla adayalam..particularly those spent good times the shadows of gulmohar..

congrats

മാംഗ്‌ said...

വാക പൂ മരം ചൂടും വാരിളം പൂംകുലയ്ക്കുള്ളിൽ...
വാടക്യ്ക്കൊരുമുറി എടുത്തു വടക്കൻ തെന്നൽ...
പണ്ടൊരു വടക്കൻ തെന്നൽ.....
വാതിലിൽ വന്നെത്തിനോക്കിയ വസന്ത പഞ്ചമിപെണ്ണിൻ വളകിലുക്കം കെട്ടു
കോരി തരിച്ചുനിന്നു തെന്നൽ തരിച്ചുനിന്നു
വിരൽ ഞൊടിചു വിളിച്ചനേരം വിരൽ കടിചവൾ അരികിൽ വന്നു
വിധു വദനയായ്‌ വിവശയായവൾ ഒരുങ്ങിനിന്നു...നണം കുണുങ്ങി നിന്നു....

വാകമരം(ഗുൽ മോഹർ) ഇല്ലാത്ത പ്രണയം പ്രണയ മാണൊ?

sv said...

നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

raadha said...

@ഹരിഷ് :) ഗുല്‍മോഹറിന്റെ കടുത്ത ആരാധകന് നന്ദി !!

@മയില്‍‌പീലി :) അതെ പ്രണയ വഴികളിലൂടെ കടന്നു പോയ എല്ലാര്ക്കും വേണ്ടി തന്നെ ആകട്ടെ ഈ പോസ്റ്റ്. അഭിപ്രായത്തിനും സന്ദര്‍ശനത്തിനും നന്ദി !

@നിറങ്ങള്‍ :-) :-) എന്തെ പ്രണയത്തിനെ ഓര്മ വന്നോ??

@മാന്ഗ് :) നല്ല പാട്ടു. എനിക്കും ഇഷ്ടമാണ് ഈ പാട്ടു.. വാകമരം ഇല്ലാത്ത പ്രണയം ചിലപ്പോ കാണുമായിരിക്കും..

@sv :) നന്ദി !!

നവരുചിയന്‍ said...

പ്രണയം പോളിഞ്ഞവര്‍ പ്രണയത്തെ പറ്റി എന്ത് പറയുന്നു എന്ന് കൂടി എഴുതാം ആയിരുന്നു

BS Madai said...

“പിന്നെയും പിന്നെയും ആരോ കിനാവിന്റെ പടികടന്നെത്തുന്ന പദനിസ്വനം”...പോസ്റ്റ് വായിച്ചുകഴിഞ്ഞപ്പോല്‍ അറിയാതെ ഈ വരികള്‍ കൂടി ഓര്‍മ്മ വന്നു....

lakshmy said...

ഉം..ഒരു ഗുൽമോഹർ നട്ടു പിടിപ്പിക്കണം

Anonymous said...

vaakamaram ennu ezhuthiyaal post'nte standard kuranju pokumarikkum alle ?

"അണ്ണാന്‍ കുഞ്ഞിനു പഴുത്ത മാങ്ങയുടെ മണം കിട്ടിയാല്‍ ഉള്ള അവസ്ഥയാണ് പ്രണയം" ithezhuthiya aalaara ? :-O

Kichu $ Chinnu | കിച്ചു $ ചിന്നു said...

:)

raadha said...

@നവരുചിയന്‍ :) അത് ഇനിയും എഴുതാം.. പൊളിഞ്ഞ കാര്യം എഴുതാനല്ലേ കൂടുതല്‍ സുഖം

@bsm :D ചുമ്മാ ആരെങ്ങിലും ഒക്കെ പടി കടന്നു വരട്ടെന്നെ..അതിനല്ലേ പടി തുറന്നു വെച്ചിരിക്കുന്നത്‌.

@ലക്ഷ്മി :) ഉം നാട്ടു വെച്ചോ. വയസ്സ് കാലത്തു ഉപകാരപെടും. :P

@കിച്ചു & ചിന്നു :) :) :) :) രണ്ടു പേര്‍ക്കും രണ്ടെണ്ണം വീതം. ഇനി അതിന് തല്ലു പിടിക്കണ്ട.