Friday, December 23, 2011
സോദോം
ഈ അടുത്തയിടെ എന്റെ ഒരു സുഹൃത്ത് രാവിലെ മുതല്‍ ഒരു കഥ മനസ്സില്‍ കിടന്നു കറങ്ങുന്നു എന്ന മുഖവുരയോടെ ഒരു കഥ അയച്ചു തന്നു. കഥയുടെ തലേക്കെട്ടും എന്റെ പോസ്റ്റിന്റെ തലേക്കെട്ടും സെയിം സെയിം. കഥ ഇവിടെ അങ്ങനെ തന്നെ പകര്‍ത്തുന്നു..
"പുറത്തു ഇത് വരെ കേള്‍ക്കാത്ത ആരവം മുഴങ്ങി ഉയര്‍ന്നു കൊണ്ടിരുന്നു ..
മദ്യവും രക്തവും കൂടിച്ചേര്‍ന്ന ഗന്ധം ..രാത്രി മുഖം മറച്ചു വലിച്ച് കീറിയ രൂപങ്ങള്‍ ..അച്ഛന്‍ ,ചേട്ടന്‍, അദ്ധ്യാപകന്‍ ...പിന്നെ ....
വാതിലിനു പുറത്തു കിഴക്കന്‍ മലകളെ കീഴടക്കി എല്ലാ ആക്രോശങ്ങളെയും കരച്ചിലുകളേയും പറിച്ചെടുത്ത് ഒരു വലിയ കറുത്ത തിര ഇരച്ചു വന്നു .
അതിലേക്കു ചേരാന്‍ ചിറകുള്ള ഒരു കണ്ണുനീര്‍ തുള്ളി പോലെ അവള്‍ കൈകള്‍ വിരിച്ചു ...."
കഥ എന്തെങ്കിലും മനസ്സിലായോ? നമ്മുടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ പശ്ചാത്തലത്തില്‍ വായിക്കണം ട്ടോ.
ഞാന്‍ മറുപടി എഴുതി...ഇങ്ങനെ..
"അപ്പോള്‍ ദൈവം ദൂതന്മാരെ അയച്ചു ...10 പേരെ കണ്ടെത്തുക, 5 പേരെ .., 3 പേരെ ...
ഒരാളെ എങ്കിലും.....!!!
ഒരു പക്ഷെ ആ ഒരാള്‍ കാരണം മുല്ലപ്പെരിയാര്‍ ഡാം നമ്മളിലേക്ക് ഇരച്ചു വരില്ല ..
(സ്വയം നന്നായില്ലെങ്കിലും, മറ്റാരെങ്കിലും ...ഒരാളെങ്കിലും നന്നായാല്‍ മതി എന്ന് ഗുണപാഠം !!) "
അല്ല എന്തായി നമ്മുടെ അണക്കെട്ടിന്റെ കാര്യം? നമ്മളെ കൊണ്ട് ഒന്നിനും പറ്റില്ല എന്ന് നമ്മള്‍ നിരന്തരം തെളിയിച്ചു കൊണ്ടിരിക്കുന്നു. എന്തൊക്കെ ബഹളമായിരുന്നു, ഹര്‍ത്താല്‍, മനുഷ്യച്ചങ്ങല, കത്തെഴുത്ത് മത്സരം, പത്തു ദിവസം കൂടി കഴിഞ്ഞാല്‍ എല്ലാരും എല്ലാം മറക്കും...സ്വന്തം തലയുടെ മുകളില്‍ വെള്ളം പൊങ്ങുമ്പോള്‍ മാത്രം ആത്മഗതം ചെയ്യും..പണ്ടേ പറഞ്ഞതല്ലേ?? പൊട്ടും പൊട്ടും എന്ന്. എതായാലും ഇത് വരെ ഡാം പൊട്ടിയിട്ടില്ലെങ്കിലും മറ്റൊരും ഡാം പൊട്ടി...daam999 !!
സമാധാനിക്കാം നമുക്ക്.. എന്തെങ്കിലുമൊക്കെ എവിടെ എങ്കിലും പൊട്ടുന്നുണ്ടല്ലോ എന്ന്.
ഇപ്പൊ പച്ചക്കറിക്ക് വില കൂടുമ്പോഴും, ചിക്കന് വില കൂടുമ്പോഴും ഒക്കെ നമ്മള്‍ പറയാന്‍ പഠിച്ചു കഴിഞ്ഞിരിക്കുന്നു...തമിഴ് നാട്ടിലെ പ്രശ്നം ആണെന്ന്.
സത്യത്തില്‍ തമിഴ് നാട്ടില്‍ അല്ലെല്ലോ പ്രശ്നം, നമ്മുടെ നാട്ടില്‍ അല്ലെ? ജീവനാണോ വെള്ളതിനാണോ കൂടുതല്‍ വില?
എന്തായാലും എന്നെങ്കിലും ഒരു ദിവസം മരിക്കണം, എന്നാല്‍ പിന്നെ എല്ലാര്ക്കും കൂടെ ഒരുമിച്ചു അങ്ങ് മരിക്കാം അല്ലെ? അതിനും വേണം ഒരു ഭാഗ്യം.
അടിക്കുറിപ്പ്: ക്രിസ്മസ് പുതുവത്സര ആശംസകള്‍ നേരുന്നു!!
ഡാം പൊട്ടിയില്ലെങ്കില്‍ വീണ്ടും കാണാം. എന്റെ മോള്‍ ക്രിസ്മസ് പരീക്ഷക്ക് പഠിക്കുന്നതിനിടിയില്‍ എന്നോട് വന്നു രഹസ്യമായിട്ടു ചോദിച്ചു....അല്ല അമ്മെ, റിസള്‍ട്ട് വരുന്നതിനു മുന്നേ ഡാം പൊട്ടില്ലേ? എന്ന്.
Subscribe to:
Posts (Atom)