ഞാന്‍ എന്‍റെ ജനല്‍ വാതിലുകള്‍
എന്നേ അടച്ചതാണ് ..
അടച്ച പാളികള്‍ക്കപ്പുരം
നിന്‍റെ ശബ്ദം എനിക്കു കേള്‍ക്കാം ...
എന്നേ അടച്ചതാണ് ..
അടച്ച പാളികള്‍ക്കപ്പുരം
നിന്‍റെ ശബ്ദം എനിക്കു കേള്‍ക്കാം ...
ചിറകുകള്‍ ,
അടച്ചിട്ട പാളികളില്‍
തല്ലുന്ന ശബ്ദം..
പണ്ടേ ഞാന്‍ പറഞ്ഞതല്ലേ ..
ഈ ജനല്വാതിലുകള്‍ തുറക്കില്ല എന്ന്?
അടച്ചിട്ട പാളികളില്‍
തല്ലുന്ന ശബ്ദം..
പണ്ടേ ഞാന്‍ പറഞ്ഞതല്ലേ ..
ഈ ജനല്വാതിലുകള്‍ തുറക്കില്ല എന്ന്?
നിനക്കു മുറിവ് പറ്റിയാലും
ഞാന്‍ അറിയില്ല ..
അറിഞ്ഞാലും അറിഞ്ഞതായി നടിക്കില്ല ..
അഥവാ നീ പ്രാണന്‍ വെടിഞ്ഞാലും ..
ഞാന്‍ വെറും കാഴ്ച്ചക്കാരിയെ ആകൂ ...
പണ്ടേ ഞാന്‍ പറഞ്ഞതല്ലേ...
ഈ ജനലവാതിലുകള്‍ തുറക്കില്ല എന്ന്?
ഒരിക്കല്‍ ഈ ജനല്‍ പാളികള്‍
ഞാന്‍ എപ്പോഴും തുറന്നിടുമായിരുന്നു ..
കുളിര്‍കാറ്റും , മഴ നൂലുകളും
നോക്കി നിന്നിരുന്നു ...
ഞാന്‍ പോലും അറിയാതെ
എന്‍റെ സ്വപ്നങ്ങള്‍ക്ക്
ചിറകു മുളച്ചതും അന്നാണ് ..
ഞാന്‍ എപ്പോഴും തുറന്നിടുമായിരുന്നു ..
കുളിര്‍കാറ്റും , മഴ നൂലുകളും
നോക്കി നിന്നിരുന്നു ...
ഞാന്‍ പോലും അറിയാതെ
എന്‍റെ സ്വപ്നങ്ങള്‍ക്ക്
ചിറകു മുളച്ചതും അന്നാണ് ..
എന്‍റെ സ്വപ്നങ്ങളെ വാരി പുണരാന്‍
ഈ ജനല്പാളിയിലൂടെ ആണ്
പുലര്‍ വെട്ടവും , നീല നിലാവും
പറന്നിറങ്ങിയത് ..
എന്‍റെ സ്വപ്‌നങ്ങള്‍
കണ്ണും പൂട്ടി ഉറങ്ങുന്നത്
ഞാന്‍ കണ്ടു ആനന്ടിച്ചിരുന്നു ..
പുലര്‍വെട്ടം
കത്തിക്കാളുന്ന വേനലിലേക്കും ,
നീല നിലാവ്
കരാള രാത്രിയിലേക്കും
ഭാവം പകര്‍ന്നപ്പോള്‍ ,
എനിക്കു ഈ ജനല്‍ പാളികള്‍
അടച്ചിടാനെ കഴിഞ്ഞുള്ളൂ ..
കത്തിക്കാളുന്ന വേനലിലേക്കും ,
നീല നിലാവ്
കരാള രാത്രിയിലേക്കും
ഭാവം പകര്‍ന്നപ്പോള്‍ ,
എനിക്കു ഈ ജനല്‍ പാളികള്‍
അടച്ചിടാനെ കഴിഞ്ഞുള്ളൂ ..
എന്‍റെ സ്വപ്‌നങ്ങള്‍ വാടാതെ ,
കരിയാതെ ഇരിക്കാന്‍ ,
മരിച്ചു മരവിച്ചു
പോവാതെ ഇരിക്കാന്‍,
എനിക്കു ഈ ജനല്‍ പാളികള്‍ അടച്ചേ പറ്റൂ ..
അടഞ്ഞ വാതിലിന്‍ ഉള്ളില്‍
എന്‍റെ സ്വപ്നങ്ങളെ മാറോടണച്ചു കൊണ്ട്
ഞാന്‍ ഇവിടെ തന്നെ ഉണ്ട് ..
എനിക്കു കൂട്ടിനു
എന്‍റെ സ്വപ്‌നങ്ങള്‍ എന്ങിലും വേണം...
എന്‍റെ സ്വപ്നങ്ങളെ മാറോടണച്ചു കൊണ്ട്
ഞാന്‍ ഇവിടെ തന്നെ ഉണ്ട് ..
എനിക്കു കൂട്ടിനു
എന്‍റെ സ്വപ്‌നങ്ങള്‍ എന്ങിലും വേണം...
വീണ്ടും പുലര്‍ കാലം
വരുമെന്ന പ്രതീക്ഷയില്‍ .. വീണ്ടും കുളിര്‍ തെന്നലിന്‍
തലോടലേല്‍ക്കാന്‍ ,
വസന്ത കാലത്തിന്‍ കാലൊച്ച
കാതോര്‍ത്തു കൊണ്ടു....
ജനല്‍ വാതിലുകള്‍ തുറക്കാന്‍
ആരും ശ്രമിക്കരുത് ..
പണ്ടേ ഞാന്‍ പറഞ്ഞിട്ടുണ്ട് ..
ഈ വാതിലുകള്‍ .......