Friday, November 21, 2008

വൈരക്കല്ലുകള്‍


എനിക്ക് പ്രതികരിക്കാതെ ഇരിക്കാന്‍ വയ്യ. ഇനിയും എത്രയോ അറിയപ്പെടാത്ത അഭയമാര്‍ . എത്രയോ അറിയപ്പെടാത്ത ഒറീസ്സ സാക്ഷ്യപ്പെടുത്തലുകള്‍ . നമ്മള്‍ എവിടെക്കാണ്‌ പോകുന്നത് ? എവിടെ ആണ് സ്ത്രീക്ക് സുരക്ഷിതത്വം ? എവിടെ ആണ് സ്വാതന്ത്ര്യം?

എന്‍റെ കൂടെ pg ക്ക് പഠിച്ചിരുന്ന രണ്ടു പേരു പള്ളിയിലെ അച്ചനാകാന്‍ പഠിച്ചിട്ടു പകുതി വഴിക്ക് സ്വയം ബോധം വന്നു അച്ചനാകണ്ട എന്ന തീരുമാനത്തില്‍ തിരിച്ചു വന്നവരാണ് . (അതോ അവിടെ നിന്നു പറഞ്ഞു വിട്ടതാണോ എന്നറിയില്ല). രണ്ടു പേരെയും ഞങ്ങള്‍ അടക്കത്തില്‍ 'മഠം ചാടികള്‍ ' എന്ന ഓമന പേരിട്ടു വിളിച്ചിരുന്നു . എവിടെ എങ്ങിലും കേട്ടിട്ടുണ്ടോ കന്യാസ്ത്രീ ആകാന്‍ ഇറങ്ങി പുറപ്പെട്ടു തിരിച്ചു വന്ന സ്ത്രീകളുടെ കഥ ? ഉണ്ടെങ്കില്‍ തന്നെ അത് വിരലില്‍ എണ്ണാവുന്നവര്‍ മാത്രം. അവര്‍ക്ക് സമൂഹം കല്‍പ്പിച്ചിരിക്കുന്ന വിലക്കോ ? പിന്നെ അവളെ ആരെങ്ങിലും കല്യാണം കഴിപ്പിക്കാനോ കല്യാണം കഴിക്കാനോ തല്പര്യപ്പെടുമോ ? അഭയമാര്‍ക്കും അതൊക്കെ തന്നെ സംഭവിച്ചിരിക്കുന്നത് .

കന്യാസ്ത്രീ മഠത്തില്‍ എത്ര പ്രശ്നങ്ങള്‍ ഉണ്ടായാലും അത് സഹിക്കുക . കൂട്ടുനില്‍ക്കാന്‍ മുതിര്‍ന്ന കന്യാസ്ത്രീകളും (ചേ !! നോക്ക് ഇവിടെയും സ്ത്രീക്ക് ഏറ്റവും വലിയ പാര മറ്റൊരു സ്ത്രീ തന്നെ) ഉണ്ടെങ്കില്‍ സാധുക്കളായ പാവം അഭയമാര്‍ എന്ത് ചെയ്യാന്‍ ? സ്വയം വിധിക്ക് കീഴടങ്ങുക തന്നെ. ഇനിയെങ്ങിലും ദുഷിച്ച ഈ അനീതികള്‍ നടക്കാതിരുന്നെങ്ങില്‍ ? എന്തിനാ അമ്മമാര്‍ മകളെ അല്ലെങ്ങില്‍ മകനെ സന്യസിക്കാന്‍ വിടുന്നത് ? കുടുംബത്തിനു സല്പേര് കിട്ടാനോ അതോ സ്ത്രീധന കാശ് മുടക്കണ്ട എന്ന് കരുതിയോ ? എന്താണ് അവിടെ ശ്രെഷ്ടമായത് കാണുന്നത് ? ഇനി എന്ഗിലും ഈ മാതിരി ഉള്ള നരക കുഴികളിലേക്ക് മക്കളെ എറിഞ്ഞു കളയല്ലേ ...


നമുക്കെന്തിനാ ഒരു അല്ഫോന്സ വിശുദ്ധ ? ഒരു സ്ത്രീ ജന്മം മുഴുവന്‍ രോഗത്തിലും വേദനയിലും നശിച്ചു പോയതിന്റെ ഓര്മക്കോ ? അതോ മരിച്ചു പോയതിന്‍റെ ശേഷം അല്‍ഭുതങ്ങള്‍ സംഭവിപ്പിച്ചതിലോ ? നിങ്ങളുടെ മരിച്ചു പോയ അപ്പച്ചനോടും അമ്മയോടും പ്രാര്‍ത്ഥിച്ചാല്‍ നിങ്ങള്‍ക്ക് അല്‍ഭുതങ്ങള്‍ സംഭവിക്കാരില്ലേ ? എവിടെ നമ്മുടെ മദര്‍ തെരേസ ? ജീവിതം കൊണ്ടു മറ്റുള്ളവര്‍ക്ക് കാരുണ്യം എന്തെന്ന് പഠിപ്പിച്ച ആ മഹതി എത്രയോ വലിയവര്‍ . ഇവിടെ അഭയമാര്‍ ഉള്ളിടത്തോളം കാലം സ്ത്രീ ജന്മം എവിടെയും വിശുധീകരിക്കപ്പെടുന്നില്ല . നമുക്കു ഒരു വിശുധയെയും വേണ്ട. അഭയമാരും ഒറീസ്സ സംഭവങ്ങളും ഉണ്ടാകാതെ ഇരുന്നാല്‍ മാത്രം മതി.


കഴിഞ്ഞ ആഴ്ച ഞാന്‍ മാതാ അമൃതാനന്ദമയിയുടെ ഒരു വീക്ഷണം വായിച്ചു. അതില്‍ അമ്മ എഴുതിയിരിക്കുന്നത് ഒന്നു കേട്ടോളു . 'ഒരാള്‍ മറ്റൊരുവന് വളരെ അധികം വില പിടിപ്പുള്ള ഒരു വൈരക്കല്ല് സമ്മാനിച്ചു . കൊടുത്ത നിമിഷം മുതല്‍ അയാള്‍ക്ക് വിഷമം ആയി. ശ്ശെ വേണ്ടിയിരുന്നില്ല , കൊടുക്കണ്ടായിരുന്നു എന്ന ചിന്ത. അടുത്ത നിമിഷം മുതല്‍ അത് എങ്ങനെയും തിരിച്ചു വാങ്ങിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി അയാള്‍ . സ്ത്രീക്ക് കിട്ടുന്ന സ്വാതന്ത്ര്യം ഇതു പോലെ ആണ്.' ഒന്നു ചിന്തിക്കൂ കൂട്ടരേ .

എനിക്കും കിട്ടിയിട്ടുണ്ട് വൈരക്കല്ലുകള്‍. തിരിച്ചു വാങ്ങിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട് . ഒരിക്കലും തിരിച്ചു കൊടുക്കില്ല എന്ന തീരുമാനത്തിലാണ് ഞാനും. എത്ര പേര്‍ക്ക് അതിന് സാധിക്കും
??



6 comments:

mayilppeeli said...

രാധാ, വളരെ നല്ല പോസ്റ്റ്‌...ഒരുപാട്‌ ഉത്തരമില്ലാത്ത ചോദ്യങ്ങളുണ്ടിതില്‍.....എന്തൊക്കെ കണ്‍മുന്നില്‍ കണ്‌ടാലും നമ്മുടെ ആള്‍ക്കാര്‍ പഠിയ്ക്കില്ല...അതുകൊണ്ടാണ്‌ ഇതൊക്കെ ആവര്‍ത്തിയ്ക്കുന്നത്‌....കര്‍ത്താവിന്റെ മണവാട്ടിയാകാന്‍ പോകുന്ന പാവങ്ങള്‍....എന്നിട്ട്‌ ജീവിതത്തില്‍ അവര്‍ക്കു സംഭവിയ്ക്കുന്നതോ?അവര്‍ പ്രാര്‍ത്‌ഥിയ്ക്കുന്ന കര്‍ത്താവിതൊന്നും കാണുന്നില്ലേ.....കാണുന്നുവെന്നാണ്‌ ഉത്തരമെങ്കില്‍ 16 വര്‍ഷം അഭയയുടെ വീട്ടുകാര്‍ക്ക്‌ നീതിയ്ക്കായി നേതാക്കന്മാരുടെ പടി കയറേണ്ടിവരുമായിരുന്നോ......

raadha said...

@നിറങ്ങള്‍ :) :) നന്ദി !!

@മയില്‍‌പീലി :) സ്ഥിരം visitor ന്റെ അടുത്ത് formality വേണ്ടല്ലോ. പോസ്റ്റ് ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ അതിയായ സന്തോഷം ഉണ്ട്. നമുക്കു ഇതിനെതിരെ ഒരു ചെറു വിരല്‍ പോലും അനക്കാന്‍ വയ്യല്ലോ. അത്രക്കും polluted area ആണ് ഇതൊക്കെ. :( :(

Jayasree Lakshmy Kumar said...

നല്ലചിന്തകൾ

മുസാഫിര്‍ said...

എഴുതിയത് ശരിയാണെന്ന് സ്വയം വിശ്വസിക്കുക.കഴിയുമെങ്കില്‍ മക്കളേയും പഠിപ്പിക്കുക.അങ്ങിനെ കുറെപ്പേര്‍ വിചാരിച്ചാല്‍ ചെറിയ മാറ്റമെങ്കിലും ഉണ്ടാക്കാന്‍ പറ്റുമെന്ന് തോന്നുന്നു.

raadha said...

@ലക്ഷ്മി :)സന്ദര്‍ശനത്തിന് നന്ദി !!

@മുസാഫിര്‍ :) അതെ ഞാന്‍ എന്തായാലും ശ്രമം തുടരും..ഒന്നുമില്ലേലും എന്റെ കുഞ്ഞുങ്ങള്‍ എന്ങിലും രക്ഷപെട്ടെക്കാം.

അപരിചിത said...

രാധേ @\@

എന്റമ്മോ! എഴുതി എഴുതി വന്‍ സംഭവം ആവുകയാണെല്ലോ
നല്ല പോസ്റ്റാ

കയ്യില്‍ ഉള്ള വൈരക്കല്ലുകള്‍ അമൂല്യം ആണ്‌ ....അതു നമ്മള്‍ സൂക്ഷിച്ചു കൊണ്ട്‌ പോകണം...ദുരുപയോഗപ്പെടുതാനെ പാടില്ല..അതു തന്ന ആളിനേ അപമാനിക്കുന്നതു പോലെ ആണു..അല്ലെ രാധേ?


എന്റെ കയ്യിലും ഉണ്ട്‌ ഒന്നു രണ്ട്‌ വൈരകല്ലുകള്‍ ..അതു ആരും തട്ടി ഒന്നും എടുകില്ല...കരണം അതു മനസ്സറിഞ്ഞു തന്നിട്ടുള്ളതാ...തട്ടി എടുക്കാന്‍ ശ്രമിച്ചാല്‍..ഞാനെ karate പഠിച്ച്ട്ടുണ്ടേ അതങ്ങു പ്രയോഗിക്കും...അല്ല പിന്നെ !
:P